അയോധ്യയിലെ രാമ ക്ഷേത്രവിഷയത്തിൽ നിലപാട് ആവർത്തിച്ചു ശശി തരൂർ എംപി. താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയത്തിനല്ലെന്നും അദ്ദേഹത്തെ വ്യക്തമാക്കി. കോൺഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണമെന്നു അദ്ദേഹം ചോദിച്ചു. ബിജെപിയുടെ ആഗ്രഹം അതായിരിക്കും, എന്നാൽ താൻ അതിനു തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നബിയെ ആരെങ്കിലും തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമോ? അതുപോലെ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ലെന്നും ശശിതരൂർ പറഞ്ഞു.

അതിനിടെ ശശിതരൂർ എംപിക്കെതിരെ തിരുവനന്തപുരം ലോ കോളജിൽ പ്രതിഷേധം ഉയർന്നു. രാമ ക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെ പിന്തുണച്ചുവെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധിച്ചത്. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. ഒരുവരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്എഫ്ഐ പറയുന്നത്. എസ്എഫ്ഐക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ കൈകൂപ്പിയും കൈവീശിയുമാണ് ശശി തരൂർ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here