കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേരു വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാധാകൃഷ്ണന് ചെയ്തതു ഗുരുതരമായ തെറ്റാണ്. അദ്ദേഹത്തിനെതിരേ കേസ് എടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
തെറ്റ് ആരു ചെയ്താലും തെറ്റുതന്നെയെന്നു സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. മുന്‍ സ്പീക്കര്‍ ആണെങ്കിലും മന്ത്രിയാണെങ്കിലും ഇക്കാര്യത്തില്‍ വ്യത്യാസമില്ലെന്നും കാനം പറഞ്ഞു.