500, 1000 രൂപ അസാധുവാക്കിയ നടപടിയില്‍ പ്രധാനമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്‍. നോട്ട് മാറ്റത്തിനായി 95 വയസ് കഴിഞ്ഞ സ്വന്തം അമ്മയെ ബാങ്ക് ക്യൂവില്‍ നിര്‍ത്തി. സുരക്ഷയും സൂക്ഷമതയും ആവശ്യമായ ഈ സമയത്ത് കഷ്ടപ്പെടുത്തിയതിന് അമ്മയുടെ ശാപത്തില്‍ നിന്നും രക്ഷപ്പെടാനാവില്ലെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഉലകംചുറ്റും വാലിബനായ താങ്കള്‍ സാധാരണക്കാരുടെ വയറ്റത്തടിച്ച് കുഴലൂതുമ്പോള്‍ സാധാരണക്കാരന്‍ അവന്‍ അധ്വാനിച്ച പണത്തിനായി ക്യൂ നില്‍ക്കുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here