ന്യൂഡല്‍ഹി∙ വടക്കേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. ഡൽഹിയിൽ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം നഗരത്തെ വലച്ചു. രൂക്ഷമായ ഗതാഗതക്കുരുക്കുണ്ടായി. ആകെ 93.8 മില്ലീമീറ്റർ മഴയാണ് ഇന്നു രാവിലെ ഒൻപതരവരെ ഡൽഹിയിൽ പെയ്തത്. ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഉത്തരാഖണ്ഡിൽ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ്. മാഡ്കോട്ടിലും പൗരിയിലും ധർചുലയിലും കാപ്പ്കോട്ടിലുമുണ്ടായ മണ്ണിടിച്ചിലിലും നാലു പേർ കൊല്ലപ്പെട്ടു. ഗംഗാനദി ഹരിദ്വാറിൽ അപകടകരമാം വിധം കവിഞ്ഞൊഴുകുകയാണെന്നും ഉത്തർപ്രദേശിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here