ദേശീയ- സംസ്ഥാനപാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതിനെതിരെ സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ കൊടുക്കരുതെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്  ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകള്‍ ഏപ്രില്‍ ഒന്നുമുതല്‍ അടച്ചുപൂട്ടണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടത്. ദേശീയപാതക്ക് 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ വേണ്ടെന്നാണ് സുപ്രിംകോടതി ഉത്തരവ്. ഇതോടൊപ്പം 500 മീറ്റര്‍ പരിധിക്ക് അപ്പുറത്ത് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന പരസ്യ ബോര്‍ഡുകളോ സൂചനകളോ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിക്കാനും പാടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here