![kovalam-beach.jpg.image.784.410](https://i0.wp.com/keralatimes.com/wp-content/uploads/2015/07/kovalam-beach.jpg.image_.784.410.jpg?resize=696%2C364&ssl=1)
തിരുവനന്തപുരം ∙ കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വർക്കല സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബീച്ചിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരെയാണ് ഇന്നലെ കാണാതായത്. വട്ടപ്പാറ സ്വദേശി നിതിൻ രാജ്, കഴക്കൂട്ടം സ്വദേശി ജിതിൻ, പിടിപി നഗർ സ്വദേശി അഭിഷേക്, സ്റ്റാച്യു സ്വദേശി അബിൽ എന്നിവരെയാണ് കാണാതായത്. തീരസംരക്ഷണസേന തിരച്ചിൽ തുടരുകയാണ്.