കൊച്ചി: പാട്ടുകള്‍ക്കൊത്തു ചുവടുവയ്ക്കുന്ന സുംബ എന്ന വ്യായാമ രീതി കൊച്ചിയില്‍ ഇപ്പോള്‍ തരംഗമാണ്. വ്യായാമം ചെയ്യുകയാണെന്ന ചിന്തപോലുമുണ്ടാക്കാതെ ആസ്വദിക്കാവുന്ന ഒരു സമ്പൂര്‍ണ വര്‍ക്ക്ഔട്ട്. ആഴ്ചയില്‍ മൂന്നു ദിവസം മതി സുംബ, കാരണം അടുത്ത 48 മണിക്കൂറിലെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുംബ സുഗമമാക്കും. ഒന്നിടവിട്ട ദിവസങ്ങളിലാണു സുംബ ചെയ്യേണ്ടത്.

എന്നാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം വര്‍ക്ക് ഔട്ട് ചെയ്ത് ആരോഗ്യത്തോടെയിരിക്കുന്ന വ്യായാമ രീതി ഉണ്ടെങ്കിലോ ആഴ്ചയിലൊരിക്കലോ രണ്ടാഴ്ചയിലൊരിക്കലോ ചെയ്യേണ്ട വ്യായാമമാണ് അക്വാ സുംബ. വല്ലപ്പോഴും ചെയ്താല്‍ മതിയെന്നുള്ളതു മാത്രമല്ല, ഇതിന്റെ പ്രയോജനം. നടക്കാനായി വീല്‍ ചെയറിനെയോ ക്രച്ചസിനെയോ ആശ്രയിക്കുന്നവര്‍ക്കു വരെ അക്വാ സുംബ ചെയ്യാം. അത്രയ്ക്കും ആയാസരഹിതമാണിത്. സ്വിമ്മിങ് പൂളിലെ വെള്ളത്തിലാണു വ്യായാമം ചെയ്യുന്നത്.

വെള്ളത്തിന്റെ പ്രതിരോധം വ്യായാമം കാര്യക്ഷമാക്കുന്നതിനൊപ്പം ആയാസവും കുറയ്ക്കുമെന്നതാണ് അക്വാ സുംബയുടെ പ്രയോജനം. അക്വാ സുംബ ചെയ്യാന്‍ സ്വിം സ്യൂട്ട് വേണമെന്നില്ല, സാധാരണ വ്യായാമത്തിനുള്ള വസ്ത്രങ്ങള്‍ മതിയാകും. പാട്ടിന്റെ അകമ്പടിയോടെ, പ്രസരിപ്പോടെ ആയാസ രഹിതമായി ഒരാഴ്ചത്തേക്കുള്ള വ്യായാമം-അക്വാ സുംബയ്ക്കു വിദേശ രാജ്യങ്ങളിലെല്ലാം പ്രചാരമേറാന്‍ ഇതൊക്കയാണു കാരണങ്ങള്‍.

കടവന്ത്ര ജവാഹര്‍ നഗറിലെ പാഷന്‍ ദ് ഫിറ്റ്‌നസ് സ്റ്റുഡിയോയും ജസ്റ്റ് ഷൈന്‍ ജിമ്മും എട്ടിനു ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന ചടങ്ങില്‍ അക്വാ സുംബയെ കേരളത്തിനു പരിചയപ്പെടുത്തും. അക്വാ സുംബയ്ക്കു തുടക്കം കുറിച്ച മരിയാ ബ്രൗണിങ്ങും ഇന്ത്യയില്‍ അക്വാ സുംബ പ്രചരിപ്പിച്ച സുചേതാ പാലും അക്വാ സുംബാ പരിശീലനവും ക്ലാസുകളും നല്‍കും. അക്വാ സുംബയുടെ മറ്റു പ്രയോജനങ്ങള്‍ ന്മപരുക്കുകളുണ്ടാവില്ല. ന്മഫിസിയോ തെറപ്പി ചെയ്യുന്നവര്‍ക്കുപോലും ചെയ്യാം ന്മവ്യായാമം ചെയ്യാന്‍ നാലടി വെള്ളം മാത്രം മതിയാകും. ന്മഅക്വാ സുംബ ചെയ്യാന്‍ നീന്തല്‍ അറിയേണ്ടതില്ല ന്മ15 മുതല്‍ 65 വയസ്സുവരെയുള്ളവര്‍ക്കു ചെയ്യാം മറ്റു വ്യായാമ രീതികളേക്കാള്‍ കൂടുതല്‍ പ്രസരിപ്പു ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here