Monday, October 2, 2023
spot_img
Homeന്യൂസ്‌കേരളംപഠനയാത്രകളിൽ വിദ്യാർഥികൾക്കു ഇൻഷുറൻസ് പരിരക്ഷയ്ക്കു നിർദ്ദേശം

പഠനയാത്രകളിൽ വിദ്യാർഥികൾക്കു ഇൻഷുറൻസ് പരിരക്ഷയ്ക്കു നിർദ്ദേശം

-

Engineering-exam.jpg.image.784.410

 

പാലക്കാട് ∙ എൻജിനീയറിങ് കേ‍ാളജ് ഉൾപ്പെടെ, സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിവിധ യാത്രകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഇൻഷൂറൻസ് പരിരക്ഷരയ്ക്കു നിർദ്ദേശം.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ സാങ്കേതിക വിദ്യഭ്യാസ കൗൺസി(എഐസിടിഇ)ലിന്റേതാണു ഈ നിർദ്ദേശം. സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ വിദ്യാർഥികളെയും, അധ്യാപകരെയും ഇൻഷൂർ ചെയ്യണം. പഠനയാത്രകൾ, വ്യവസായ സ്ഥാപനങ്ങൾ സന്ദർശിക്കൽ. വിനേ‍ാദയാത്ര എന്നിവയിൽ ഉൾപ്പെടുന്ന വിദ്യാർഥിക്കു വ്യക്തിപരമായി ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണു ഇൻഷൂറൻസ് നടപ്പാക്കേണ്ടത്.

പഠനത്തിന്റെ ഭാഗമായാണു യാത്രകളെന്നു സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തണം. വിദ്യാർഥികളുടെ അക്കാദമിക് വളർച്ചയ്ക്കു സഹായിക്കുന്നതാകണം പരിപാടികൾ. രക്ഷിതാക്കൾ, ലേ‍ാക്കൽ ഗാർഡിയൻ, അവരെ ബന്ധപ്പെടേണ്ട ഫേ‍ാൺ നമ്പറുകൾ,എന്നിവ വ്യക്തമാക്കുന്ന സെക്യൂരിറ്റി തിരിച്ചറിയൽ കാർഡ് അവർക്കു നൽകണം. ഇതുസംബന്ധിച്ച രേഖകൾ വകുപ്പു, സ്ഥാപന മേധാവികൾ സൂക്ഷിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

യാത്രക്ക് രേഖാമൂലം രക്ഷിതാക്കളുടെ മുൻകൂർ അനുമതി വാങ്ങണമെന്നതും നിർബന്ധമാണ്. യാത്രയിലെ നിർദ്ദേശങ്ങളും തീരുമാനങ്ങളും പാലിക്കുമെന്ന് വിദ്യാർഥികളിൽ അധികൃതരും രേഖാമൂലം ഉറപ്പുവാങ്ങിയിരിക്കണം. ആരേ‍ാഗ്യാവസ്ഥ വ്യക്തമാക്കാൻ ആവശ്യമെങ്കിൽ വിദ്യാർഥികൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. വിദ്യാർഥികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് യാത്രാസംഘത്തിലെ അധ്യാപകർ രേഖാമൂലം സ്ഥാപനത്തെ അറിയിക്കണം.

വ്യവസ്ഥകൾ യാത്രയിലൂടനീളം പാലിക്കുന്നുവന്ന് ഉറപ്പാക്കേണ്ട ബാധ്യത അധ്യാപകർക്കാണ്. കൗൺസിലും സ്ഥാപനമേധാവിയും നൽകുന്ന നിർദ്ദേശങ്ങളിൽ വിട്ടുവീഴ്ച പാടില്ല. മേൽനേ‍ാട്ടക്കാരായി പേ‍ാകുന്ന അധ്യാപകർക്ക് വ്യക്തിത്വവികസനം, നേതൃത്വപാടവം, ജീവൻ രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ എന്നിവയിൽ പരിശീലനം നൽകാനും കൗൺസിൽ നിർദ്ദേശിക്കുന്നു. എഐസിടിയുടെ കീഴിൽ വരുന്ന സർവകലാശാലകൾ, ഡീംഡ് സർവകലാശാലകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയാണ് നിർദ്ദേശം ബാധകം നടപടിയിൽ വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്നും അറിയിപ്പിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Must Read

കേരളത്തിലെ ആദ്യത്തെ കഡാവെറിക്  മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ 

0
കൊച്ചി: കേരളത്തിലെ ആദ്യത്തെ കഡാവെറിക് മെനിസ്‌കസ് ട്രാൻസ്‌പ്ലാന്റ് വിജയകരമായി നടത്തി വിപിഎസ് ലേക്‌ഷോർ  ഓർത്തോപീഡിക് വിഭാഗം. കോട്ടയം ജില്ലയിലെ ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25 കാരനായ എൻജിനീയറിലാണ് ശസ്ത്രക്രിയ...
%d bloggers like this: