പാലക്കാട്:പ്ലാസ്മ തെറാപ്പിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ദേഭമായ രോഗി ആശുപത്രി വിട്ടു. പാലക്കാട് ഒതളൂർ സ്വദേശി സൈനുദ്ദീനാണ് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മസ്ക്കറ്റിൽ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീന് ഈ മാസം പതിമൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദേശപ്രകാരമാണ് പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയത്.നേരത്തെ കൊവിഡ് രോഗമുക്തി നേടിയ എടപ്പാൾ സ്വദേശി വിനീതാണ് സൈനുദ്ദീന് പ്ലാസ്മ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here