തിരുവനന്തപുരം: സംസ്ഥാനത്ത്​ ബസ്​ ചാർജ്​ വർധനക്ക്​ അംഗീകാരം. ജസ്​റ്റിസ്​ രാമച​ന്ദ്രൻ കമ്മിറ്റിയുടെ ശിപാർശ സർക്കാർ അംഗീകരിച്ചു. എന്നാൽ മിനിമം ചാർജിൽ മാറ്റമില്ല. മിനിം ചാർജ്​ എട്ട്​ രൂപയായി തുടരും. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോ മീറ്ററായി കുറച്ചു.

രണ്ടര മുതൽ അഞ്ച്​ കിലോ മീറ്റർ വരെയുള്ള യാത്രക്ക്​ 10 രൂപയാണ്​ ചാർജ്​. ഇന്ന്​ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ്​ ബസ്​ ചാർജ്​ വർധനവിന്​ അംഗീകാരം നൽകിയത്​. അതേസമയം, വിദ്യാർഥികളുടെ യാത്രനിരക്ക്​ വർധിപ്പിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സ്​കൂളുകൾ തുറക്കാത്ത സാഹചര്യത്തിലാണ്​ വിദ്യാർഥികളുടെ ചാർജ്​ വർധിപ്പിക്കാതിരുന്നത്​.

കിലോ മീറ്ററിന്​ 20 പൈസയുടെ വർധനയാണ്​ ഉണ്ടാവുക. കെ.എസ്​.ആർ.ടി.സി ഓർഡിനറി ബസുകളിൽ ഇതേ നിരക്കാവും ഉണ്ടാവുക. ഫാസ്​റ്റ്​, സൂപ്പർ ഫാസ്​റ്റ്​ ബസുകൾക്ക്​ 25 ശതമാനം നിരക്ക്​ വർധനയുണ്ടാവും. ചാർജ്​ വർധനവ്​ നാ​​ളെയോ മറ്റന്നാളോ പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here