തിരുവനന്തപുരം:ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ (അയാട്ട) കോഡ് സ്ഥാപിക്കുന്ന ലോകത്തെ രണ്ടാമത്തെ വിമാനത്താവളമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം മാറി. കോണ്‍ക്രീറ്റില്‍ നിര്‍മിച്ച ടിആര്‍വി എന്ന കോഡിന് 18 അടി നീളമുണ്ട്. ഓരോ അക്ഷരത്തിനും 14 അടിയാണു നീളം. ലൊസാഞ്ചല്‍സ് വിമാനത്താവളത്തിനു മുന്നിലാണ് ആദ്യ അയാട്ട കോഡ് സ്ഥാപിച്ചിട്ടുള്ളത്.

പ്ലെയിന്‍ സ്‌പോട്ടേഴ്‌സ് ഓഫ് കേരള എന്ന സംഘടനയുടെ നേതൃത്വത്തില്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലാണു കോഡ് സ്ഥാപിച്ചിരിക്കുന്നത്. എല്‍ഇഡി ബള്‍ബു കൊണ്ട് ഇവയെ അലങ്കരിക്കും. കോഡിന്റെ പ്രകാശനം ശശി തരൂര്‍ എംപി നിര്‍വഹിച്ചു. കൗണ്‍സിലര്‍ കെ.ശ്രീകുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി.തരകന്‍, പ്ലെയിന്‍ സ്‌പോട്ടേഴ്‌സ് ഓഫ് കേരള പ്രസിഡന്റ് പ്രകാശ് ശങ്കര്‍, സെക്രട്ടറി ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here