



അഡ്വ. എ ജയശങ്കർ; നെഹ്‌റുവിയൻ ചിന്തകൾ ആസ്പദമാക്കി ഓ ഐ സി സി (യു കെ) സംഘടിപ്പിച്ച ചർച്ച കാലികപ്രസക്തമായി നെഹ്രുവിയൻ ചിന്തകളുടെ പ്രസക്തി' എന്ന വിഷയത്തെ...
Read moreDetailsകൊച്ചി: ആന എഴുന്നള്ളിപ്പിനുള്ള പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് ഹൈക്കോടതി, ആന എഴുന്നള്ളിപ്പിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എല്ലാ ആന എഴുന്നള്ളിപ്പുകൾക്കും ബന്ധപ്പെട്ട ജില്ലാതല സമിതിയുടെ മുൻകൂട്ടി അനുമതി...
Read moreDetailsഡാളസ് : കേരളാ അസോസിയേഷൻ കേരളത്തിന്റെ അറുപത്തെട്ടാമത് വാർഷീകം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2024 നവംബർ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത് .ഭരതനാട്യം,...
Read moreDetailsഒറിഗോണ്:കഴിഞ്ഞയാഴ്ച അവസാനം ഒറിഗോണിലെ കുടുംബത്തിൻ്റെ വീട്ടിൽ നിന്ന് അപ്രത്യക്ഷനായ 5 വയസ്സുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക നിയമപാലകർ റിപ്പോർട്ട് ചെയ്തു.“കാണാതായ ജോഷ്വ മക്കോയിയെ മരിച്ച...
Read moreDetailsഡാലസ് - ഫലസ്തീൻ അധിനിവേശത്തിനെതിരായ ജൂത വോയ്‌സ് ഫോർ പീസ് എന്ന സംഘടന വ്യാഴാഴ്ച ഡാലസിൽ നടന്ന ജൂത ദേശീയ ഫണ്ട് സമ്മേളനത്തിന് പുറത്ത് നടത്തിയ പ്രതിഷേധ...
Read moreDetailsലോംഗ് ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിൻ്റെ രജിസ്ട്രേഷൻ ലോംഗ് ഐലൻഡ് സെൻ്റ് ആൻഡ്രൂ...
Read moreDetailsകൊച്ചി : ലോക പ്രമേഹ ദിനത്തിൽ കാക്കനാട് സൺറൈസ് ആശുപത്രി സംഘടിപ്പിച്ച സൗജന്യ ശില്പശാല സൺറൈസ് ഡൈബ്ഫെസ്റ്റ് 2024 ശ്രദ്ധേയമായി. പ്രമേഹത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനമായാണ് പരിപാടി സംഘടിപ്പിച്ചത്....
Read moreDetailsടെക്സാസ് : ടെക്‌സാസിൽ ഗാർഹിക പീഡനത്തിൻ്റെ വ്യാപനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ നടപടിയെടുക്കാൻ സംസ്ഥാന നേതാക്കൾ.ചൊവ്വാഴ്ച, ടെക്സസ് ആസ്ഥാനമായുള്ള നാല് യുഎസ് അറ്റോർണിമാരും ഡാളസിൽ ഒത്തുകൂടി, സംസ്ഥാനത്ത് നടക്കുന്ന ഗാർഹിക...
Read moreDetailsനടുമുറ്റം ഖത്തർ കേരള എൻ്റർപ്രണേഴ്സ് ക്ലബുമായി (കെ ഇ സി) സഹകരിച്ച് സംരംഭകർക്കായി വർക്ഷോപ്പ് സംഘടിപ്പിച്ചു. EmpowHer എന്ന പേരിലാണ് സംരംഭകത്വം ആഗ്രഹിക്കുന്ന വനിതകൾക്കായി വർക്ഷോപ് സംഘടിപ്പിച്ചത്....
Read moreDetailsഅപൂർവചരിത്രശേഷിപ്പുകൾക്കും പുരാവസ്തു കണ്ടെത്തലുകൾക്കും പേരുകേട്ട ഷാർജ മെലീഹ പ്രദേശത്തിന്റെ ചരിത്രവും പ്രാധാന്യവും വിവരിക്കുന്ന പുതിയ പുസ്തകം പുറത്തിറങ്ങി. 43ാം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച്, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യകോപ്പിയിൽ ഷാർജ ഭരണാധികാരി ഒപ്പുവയ്ക്കുകയും ചെയ്തു. ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ചടങ്ങിൽ സന്നിഹിതയായിരുന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിൽ, ലോകപ്രശസ്തമായ 'അസൗലിൻ' പബ്ലിഷേഴ്സാണ് "മെലീഹ - ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ" എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. രണ്ട് ലക്ഷം വർഷം പിന്നിലേക്കുള്ള ചരിത്രവും ആഫ്രിക്കയിൽ നിന്നുള്ള മനുഷ്യകുടിയേറ്റത്തിന്റെയും കച്ചവടപാതകളുടെയുമെല്ലാം കഥകളുറങ്ങുന്ന മെലീഹയെക്കുറിച്ച് കൂടുതൽ പഠിക്കാനും അറിയാനും പുതിയ പുസ്തകത്തിലൂടെ സാധിക്കും. “ഇന്നത്തെ ഷാർജയും യുഎഇയുമെല്ലാം എങ്ങനെ രൂപപ്പെട്ടുവെന്നതിലേക്കും നമ്മുടെ പൈതൃകത്തിലേക്കും വാതിൽ തുറക്കുന്ന പുസ്തകമാണിത്. ഷാർജ ആർക്കിയോളജി വകുപ്പിലെ വിദഗ്ധർ, ഗവേഷകർ, വിഷയത്തിൽ അവഗാഹമുള്ള പണ്ഡിതർ എന്നിവരുമെല്ലാമായി സഹകരിച്ച്, മെലീഹയുടെ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇത് നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രധാന റഫറൻസായി മാറും, അതോടൊപ്പം നമ്മുടെ സമ്പന്നമായ പൈതൃകം പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാനും വരും തലമുറകൾക്ക് പ്രചോദനമായി മാറാനും ഈ പുസ്തകത്തിലൂടെ സാധിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.“ ഷുറൂഖ് ചെയർപേഴ്സൺ ഷെയ്ഖ ബുദൂർ അൽ ഖാസിമി പറഞ്ഞു. ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പുള്ള ആദ്യകാല മനുഷ്യവാസം മുതൽ വ്യാപാരത്തിലൂടെ അഭിവൃദ്ധി പ്രാപിച്ച കാലത്തിലേക്ക് വരെ നീളുന്ന മെലീഹയുടെ ചരിത്രം പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. വെങ്കലയുഗത്തിലെ ശവകുടീരങ്ങൾ, ഇസ്ലാമിന് മുമ്പുള്ള കോട്ടകൾ, സങ്കീർണ്ണമായ പുരാവസ്തുക്കൾ എന്നിങ്ങനെ മെലീഹയിൽ കണ്ടെത്തിയിട്ടുള്ള ചരിത്രശേഷിപ്പുകളെക്കുറിച്ചെല്ലാം പുസ്തകം വിശദമായി സംസാരിക്കുന്നു. ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹിസ് എക്‌സലൻസി ഈസ യൂസഫ് ഉൾപ്പെടെയുള്ള ആദരണീയരായ ചരിത്രകാരന്മാരിൽ നിന്നും പുരാവസ്തു ഗവേഷകരിൽ നിന്നുമുള്ള സംഭാവനകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡോ. സബാഹ് അബൗദ് ജാസിം, റോയൽ മ്യൂസിയം ഓഫ് ആർട്ട് ആൻ്റ് ഹിസ്റ്ററിയിൽ നിന്നുള്ള ഷാർജ ആർക്കിയോളജി അതോറിറ്റിയുടെ ഉപദേശകനായ ഡോ. ബ്രൂണോ ഓവർലെറ്റ്, അമേരിക്കൻ ഫോട്ടോഗ്രാഫർ എറിക് വാൻ നൈനാറ്റൻ, ഫ്രഞ്ച് ആർട്ടിസ്റ്റ് ആമി എലീന നാഷ് എന്നിവരിൽ നിന്നുള്ള സംഭാവനകൾ പുസ്തകത്തിന് കലാപരമായതും അക്കാദമിക്കുമായ മാനം നൽകുന്നുണ്ട്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ മെലീഹയുടെ ചരിത്രപുസ്തകത്തിനായി പ്രത്യേക ഇടം ഒരുക്കിയിട്ടുണ്ട്. അസൗലിൻ പബ്ലിഷേഴ്സിന്റെ പുസ്തകങ്ങൾ ഇനി ഷാർജ ഹൗസ് ഓഫ് വിസ്ഡത്തിൽ വായിക്കാം. "മെലീഹ - ആൻഷ്യന്റ് ട്രഷേഴ്സ് ഓഫ് ദ യുഎഇ" എന്ന പുസ്തകത്തിന്റെ പ്രകാശനത്തോട് അനുബന്ധിച്ച് അസൗലിൻ പ്രസിദ്ധീകരണങ്ങൾക്ക് മാത്രമായി പ്രത്യേക പവലിയൻ ഒരുക്കി ഷാർജ ഹൗസ് ഓഫ് വിസ്ഡം. ഷാർജ നിക്ഷേപ വികസനവകുപ്പ് (ഷുറൂഖ്) ചെയർപേഴ്സൺ ഷെയ്ഖ ബൂദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് പ്രത്യേക ചടങ്ങിൽ അസൗലിൻ പവിലിയൻ അനാവരണം ചെയ്തത്. ഗവേഷകർക്കു വിദ്യാർത്ഥികൾക്കും പുതിയ അറിവുകൾ തേടുന്ന സന്ദർശകർക്കുമെല്ലാം ഒരുപോലെ ഉപകാരപ്പെടുന്ന പ്രസിദ്ധീകരണങ്ങളുടെ വൈവിധ്യമാർന്ന ശ്രേണി ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആഗോള കല, ചരിത്രം, സംസ്കാരം എന്നിവയിലേക്കുള്ള ജാലകം തുറക്കുന്നതോടൊപ്പം യുഎഇയുടെ പൈതൃകത്തോടുള്ള ജിജ്ഞാസ ഉണർത്താനും സന്ദർശകർക്ക് അതേക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുകയുമാണ് പ്രത്യേകം തയാറാക്കിയ ഈ പുസ്തക ശേഖരത്തിന്റെ ഉദ്ദേശം. "വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം പ്രിയപ്പെട്ട ഹൗസ് ഓഫ് വിസ്ഡം ലൈബ്രറിയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഈ പുതിയ ശേഖരം. പല നാടുകളുടെയും സംസ്കാരവും ചരിത്രവും അടുത്തു പരിചയപ്പെടാനും അത് വഴി സ്വന്തം ദേശത്തിന്റെ മഹത്തായ ചരിത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ഈ പുസ്തകങ്ങൾ പ്രേരകമാവുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്"...
Read moreDetails
Our main objective is to publish the latest news from India with a focus on Kerala and the news from the USA with a focus on the Malayalee community, to the Indian Diaspora.
© 2026 Kerala Times.
© 2026 Kerala Times.