ബ്രിട്ടണില്‍ കൊറോണയുടെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നാട്ടിലേക്കുള്ള യാത്ര മുടങ്ങി ആയിരക്കണക്കിന് മലയാളികള്‍. ക്രിസ്മസ് ആഘോഷത്തിന് നാട്ടില്‍ വരാനിരുന്ന ആയിരക്കണക്കിന് മലയാളികളുടെ അവധിക്കാല യാത്രയാണ് പെട്ടന്നുണ്ടായ ലോക്ഡൗണ്‍ കാരണം ദുരിതത്തിലായത്.

ബ്രിട്ടണില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയതോടെ ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിനായി നാട്ടിലേക്ക് തിരിക്കാന്‍ ടിക്കറ്റെടുത്ത വിദ്യാര്‍ഥികളുള്‍പ്പടെയുള്ള മലയാളികള്‍ നാട്ടിലെത്താനാവാത്ത അവസ്ഥയിലാണ്. ക്രിസ്മസിന് മുന്‍പു തന്നെ നാട്ടിലെത്തിയവര്‍ക്ക് തിരികെ പോകാനും കഴിയാത്ത സ്ഥിതിയാണ് നിലവിലുളളത്. പെട്ടന്നുണ്ടായ ലോക്ഡൗണ്‍ ഇരട്ടി ദുരിതമാണ് എല്ലാവര്‍ക്കും സമ്മാനിച്ചിരിക്കുന്നത്.

രോഗവ്യാപന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസയും ബ്രിട്ടന്‍ താത്കാലികമായി നിര്‍ത്തിവെച്ചതോടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയവരുടെ മടക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here