ബ്രിട്ടന് പിന്നാലെ സ്‌പെയിനും ലോക്ഡൗണിലേക്ക്. ഫ്രാന്‍സിലും ഭാഗീകമായും ലോക്‌ഡൌണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയകൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടനിലേക്കും അയര്‍ലണ്ടിലേക്കും നിരോധനം നീട്ടുമെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. റെസ്‌റ്റോറന്റുകള്‍, ബാറുകള്‍, ഹോട്ടലുകള്‍, റീട്ടെയില്‍ ബിസിനസുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കൊപ്പം എല്ലാ സ്‌കൂളുകളും സര്‍വ്വകലാശാലകളും അടച്ചുപൂട്ടാനാണ് സ്‌പെയിനിന്റെ തീരുമാനം.

ഏഴ് മണിക്കൂറിലധികം നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച കാര്യം ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. ഭക്ഷണം, മരുന്ന്, ജോലി, ആശുപത്രികള്‍, ബാങ്കുകള്‍, എന്നിവയ്ക്ക് ഇളവുകളുണ്ട്. പ്രായമായവരുടെ പരിചരണവുമായി ബന്ധപ്പെട്ട യാത്രകള്‍ നടത്താനും ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here