ബ്രിട്ടനില്‍ കൊറോണയുടെ വകഭേദമായ പുതിയ വൈറസ് വ്യാപിക്കുന്നതിന്റെ ഭീതി ഒഴിയുന്നതിന് മുന്‍പ് ജനിതകമാറ്റം സംഭവിച്ച മൂന്നാമതൊരു വൈറസ് കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ പുതിയ വൈറസ് വകഭേദം കണ്ടെത്തിയതായാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

നിലവില്‍ ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ രണ്ടാം വകഭേദത്തിനെക്കാള്‍ പ്രഹര ശേഷി കൂടിയതാണ് വൈറസിന്റെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വകഭേദമെന്ന് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ജനിതക മാറ്റം സംഭവിച്ച വൈറസ് ബാധയുള്ള രണ്ട് കേസുകളാണ് യു.കെയില്‍ കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയ യാത്രക്കാരില്‍ പുതിയ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ സെക്രട്ടറി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊറോണ വൈറസിന്റെ 70 ശതമാനം വ്യാപന ശേഷിയുള്ള രണ്ടാമത് വകഭേദം സൃഷ്ടിച്ച ആശങ്ക മാറുന്നതിനു മുന്‍പാണ് മൂന്നാമത്തെ വൈറസും കണ്ടെത്തിയിരിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here