ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 17,64,185 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു.അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1.02 കോടിയോടടുത്തു. മരണം 1.47 ലക്ഷവും കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും പ്രതിദിന മരണവും കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 251 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ആറരമാസത്തിന് ശേഷമാണ് പ്രതിദിന മരണം 300ൽ കുറയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 95.78 ശതമാനമായി വർദ്ധിച്ചു.ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. യുഎസിൽ ഒരു കോടി തൊണ്ണൂറ്റിനാല് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,39,757 പേർ മരിച്ചു. രോഗമുക്കി നേടിയവരുടെ എണ്ണം 1.14 കോടി കടന്നു.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിനാല് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,90,815 പേരാണ് മരണമടഞ്ഞത്. അറുപത്തിനാല് ലക്ഷം പേർ സുഖംപ്രാപിച്ചു. അതേസമയം ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കൊവിഡ് ഫ്രാൻസ്, സ്പെയിൻ ഉൾപ്പടെയുള്ള എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here