മിസിസ് യുണൈറ്റഡ് നാഷന്‍സ് പാജന്റ് സൗന്ദര്യ മത്സരത്തില്‍ മലയാളി യുവതിക്ക് മൂന്നാം സ്ഥാനം. ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച പങ്കെടുത്ത നിമ്മി റേച്ചല്‍ കോശിയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. മത്സരത്തില്‍ നിമ്മിക്ക് മിസിസ് യുണൈറ്റഡ് നാഷന്‍സ് എര്‍ത്ത് പട്ടം ലഭിച്ചു. എഴുപത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മിസിസ് യുണൈറ്റഡ് നാഷന്‍സ് പാജന്റ് സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തത്.

ഇതിനു മുന്‍പ് 2019 ഒക്ടോബറില്‍ കേരളത്തിനെ പ്രതിനിധീകരിച്ച് മിസിസ് ഇന്ത്യ എര്‍ത്തില്‍ പങ്കെടുത്ത നിമ്മി കോശിക്ക് മിസിസ് ഇന്ത്യ എലഗന്റ് പട്ടം ലഭിച്ചിട്ടുണ്ട്. ബിരുദാനന്തര ബിരുദധാരിയായ നിമ്മി അധ്യാപികയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. കഴക്കൂട്ടം മീനംകുളം കോണ്‍ഫിഡന്റ് സാനിയ ഫ്‌ളാറ്റ് നമ്പര്‍ 201ലാണ് നിമ്മിയും കുടുംബവും താമസിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here