പി പി ചെറിയാൻ

ബൊഗോട്ട, കൊളംബിയ: കൊളംബിയയിലെ ബൊഗോട്ടയിലെ ഒരു വിമാനത്താവളത്തിൽ വംശനാശ ഭീഷണി നേരിടുന്ന തവളകളെ കടത്താൻ ശ്രമിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന 130 ഹാർലെക്വിൻ വിഷ തവളകളെയാണ് ഇവർ കടത്താൻ ശ്രമിച്ചത്. ബ്ലാക്ക് മാർക്കറ്റിൽ ഈ തവളകൾക്ക് ഓരോന്നിനും ഏകദേശം ആയിരം ഡോളർ വരെ വില വരുമെന്നാണ് വിദഗ്ദർ പറയുന്നത്.

റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ നാഷണൽ പോലീസ് പറയുന്നതനുസരിച്ച്, 37 കാരിയായ യുവതിയാണ് തവളകളെ കടത്താൻ ശ്രമിച്ചത്. പക്ഷേ ബ്രസീലിലെ സാവോപോളോയിലേക്ക് പോകാനായി അവർക്ക് കഴിഞ്ഞില്ല.

കൊളംബിയയുടെ ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിൽ വസിക്കുന്ന ഈ തവളകൾ അവയുടെ വിചിത്രമായ സൗന്ദര്യവും ഉത്ഭവവും കണക്കിലെടുത്ത് വൻ ഡിമാന്റുള്ളവയാണ്.

തവളകൾ നരിനോ ജനതയിൽ നിന്നുള്ള സമ്മാനമാണെന്ന് യുവതി അവകാശപ്പെട്ടു, എന്നിരുന്നാലും, വന്യജീവി കടത്ത്, കൊളംബിയയുടെ ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ വരുത്തി തുടങ്ങിയ കുറ്റങ്ങൾക്ക് പോലീസ് അവളെ അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി തവളകളെ വന്യജീവി, പരിസ്ഥിതി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here