മാഞ്ചസ്റ്റർ∙ പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുന്നാൾ സമുചിതമായി മാഞ്ചസ്റ്റർ മലങ്കര കാത്തലിക് വിഷനിൽ ആചരിക്കുന്നു. ജനനതിരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പിന്റെ എല്ലാ ദിവസങ്ങളിലും പ്രത്യേക ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നു. സെപ്റ്റംബർ ഒന്നാം തീയതി മുതൽ എട്ടാം തീയതി വരെ എല്ലാ ദിവസവും വൈകുന്നേരം ഏഴുമണിക്ക് ജപമാല ആരംഭിക്കും. തുടർന്ന് കുർബാനയും ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർഥനയും. വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുകർമ്മങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

തിരുകർമ്മങ്ങളിൽ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് എബി തോമസ് – 0744541442

LEAVE A REPLY

Please enter your comment!
Please enter your name here