ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയർന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 998,276 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,401,384 ആയി എന്നത് ആശ്വാസം നൽകുന്നു.

രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ഇതുവരെ 7,287,521 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 209,177 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,524,108 ആയി.ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. 94000 പേരാണ് ഇതുവരെ മരണമടഞ്ഞത്. രാജ്യത്തെ കൊവിഡ് രോഗമുക്തരുടെ എണ്ണം 50 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം 93,420 പേർ രോഗവിമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 48,49,584 ആയി ഉയർന്നു. 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്.രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോഴും മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 4,718,115 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 141,441 പേർ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,050,837 ആയി ഉയർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here