ഒണ്ടാരിയോ:നാട്ടിലേക്ക് തിരിച്ചു പോകാന്‍ കഴിയാതെ കാനഡയില്‍ ദുരിതത്തിലായ വിദ്യാര്‍ത്ഥിയെ ഇന്ത്യയില്‍ തിരികെയെത്തിച്ച ലണ്ടന്‍ ഒണ്ടാരിയോ മലയാളി അസോസിയേഷന്‍ (ലോമ) ഭാരവാഹികളെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ അഭിനന്ദിച്ചു. പ്രത്യേക സാഹചര്യത്തില്‍ കാനഡയില്‍ അകപ്പെട്ടുപോയ വിദ്യാര്‍ത്ഥിയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിന് ലോമ ഭാരവാഹികള്‍ വഹിച്ച പങ്കിനെ പ്രശംസിച്ച് അപൂര്‍വ്വ ശ്രീവാസ്തവ കത്തയച്ചു.
ലോമ അസോസിയേഷന്റെ സഹകരണമില്ലായിരുന്നുവെങ്കില്‍ വിദ്യാര്‍ത്ഥിയെ തിരികെ കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയില്ലായിരുന്നുവെന്നും അപൂര്‍വ്വ ശ്രീവാസ്തവ കത്തില്‍ കുറിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിനെക്കുറിച്ച് ‘സ്വന്തം വീടിനു പുറത്തുള്ള മറ്റൊരു വീട്’ എന്ന സുരക്ഷിതത്വം ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ലോമ പോലെയുള്ള കമ്യൂണിറ്റി അസോസിയേഷനുകളുടെ സഹകരണം കൂടിയേ തീരൂ എന്നും കത്തില്‍ കോണ്‍സുലേറ്റ് ജനറല്‍ കുറിച്ചു.

അതേസമയം ഉത്തരവാദിത്വങ്ങളെ കൂടുതല്‍ ഗൗരവകരമായി സമീപിക്കാന്‍ ഈ അഭിനന്ദനം തങ്ങളെ സഹായിക്കുമെന്ന് ലോമ ഭാരവാഹികള്‍ പ്രതികരിച്ചു. വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കുന്നതിന് സഹായിച്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍, വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, അജിത് പരദ്കര്‍, ദീരജ് പരീക്കന്ദ്, കോണ്‍സുലേറ്റ് ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ എന്നിവരെ തങ്ങളുടെ നന്ദി അറിയിക്കുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ അവസ്ഥ അറിഞ്ഞ് ലോമ ഭാരവാഹികള്‍ പലതവണ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ അന്വേഷിച്ചറിയുകയും കേരളത്തിലുള്ള വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടേയും കോണ്‍സുലേറ്റിന്റേയും സഹകരണത്തോടെയാണ് കേരളത്തിലേക്ക് വിദ്യാര്‍ത്ഥിയെ തിരികെയെത്തിക്കാന്‍ സാധിച്ചത്.  

കോവിഡ് പ്രതിസന്ധിമൂലം നാട്ടിലേക്കു പോകാൻ കഴിയാതെ വന്ന വിദ്യാർത്ഥിക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയ  ലണ്ടൻ-ഒണ്ടാറിയോ മലയാളി അസ്സോസിയേഷൻ(ലോമ) ഭാരവാഹികളെയും പ്രത്യേകിച്ച് ലോമ പ്രസിഡണ്ടും ഫോക്കാനയുടെ  അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി കൂടിയായ കൂടിയായ ജോജി തോമസിനെ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി, ട്രഷറർ സണ്ണി മറ്റമന എന്നിവർ അഭനന്ദിച്ചു.   

LEAVE A REPLY

Please enter your comment!
Please enter your name here