ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി20 ലോകകപ്പിനായി പാക്കിസ്ഥാൻ ഇന്ത്യയിലെത്തുമെന്ന് ഉറപ്പായി. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാൻ പാക്ക് സർക്കാർ ടീമിന് അനുമതി നൽകിയതോടെയാണിത്. ഇന്ത്യയിലെത്തുന്ന ടീമിനായി പ്രത്യേക സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെ‌ന്ന് പാക്ക് സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായ വിവരം പാക്ക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹര്യാർ ഖാനാണ് അറിയിച്ചത്. മാർച്ച് എട്ടിനാണ് ലോകകപ്പ് ട്വന്റി20 ആരംഭിക്കുക. ഷാഹിദ് അഫ്രീദിയാണ് പാക്ക് ടീമിന്റെ നായകന്‍. ഇന്ത്യയുൾപ്പെടുന്ന രണ്ടാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന പാക്കിസ്ഥാന് കൊൽക്കത്ത, ധർമശാല, ചണ്ഡിഗഡ് എന്നിവിടങ്ങളിലാണ് മൽസരങ്ങളുള്ളത്. മാർച്ച് 19ന് ധർമശാലയിലാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ–പാക്ക് മൽസരം.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇന്ത്യയിൽ ഭീഷണിയുണ്ടെന്നും സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ ലോകകപ്പിൽ പങ്കെടുക്കൂവെന്നുമായിരുന്നു പിസിബിയുടെ നിലപാട്. ലോകകപ്പിൽ നിന്ന് പിന്മാറിയാൽ പാക്ക് ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് പിഴ നൽകേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here