Home / കേരളം (page 5)

കേരളം

നാമിപ്പോള്‍ പുലി എന്ന ഇരക്കൊപ്പമാണ് നില്‍ക്കേണ്ടത്

15380345_566135243583174_114653719597782009_n

കണ്ണൂര്‍ നഗരത്തിലിറങ്ങിയ പുലിയെ ഏഴു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വച്ചു പിടിച്ചതായി കാണുന്നു. ഇതിലുള്ള കടുത്ത പ്രതിഷേധം രേപ്പെടുത്തുന്നു. പുലിയുടെ കൂടിനു ചുറ്റും നിന്നുള്ള മോബ് വയലന്‍സിനെതിരെ ഞെട്ടലും പ്രതികരണവും രേഖപ്പെടുത്തുന്നു. നിങ്ങളൊക്കെ എത്ര മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് പെരുമാറുന്നത്? എനിക്കവനെ നന്നായി അറിയാം. അവനെ ഞാന്‍ സ്നേഹിക്കുന്നു. അവനെന്താണോ അതിനെ എല്ലാ നന്മ തിന്മകളോടും കൂടിയാണ് ഞാന്‍ സ്നേഹിക്കുന്നത്. പുലിക്കു ചിലപ്പോള്‍ കുഞ്ഞിന്‍െറ ഇറച്ചി തിന്നാല്‍ ആഗ്രഹം തോന്നിക്കാണാം. …

Read More »

നടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായി ദിലീപ്

dileep

യുവനടി ആക്രമണത്തിന് ഇരയായ സംഭവത്തില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നതായി നടന്‍ ദിലീപ്. തനിക്കെതിരെ ഒരു ക്വട്ടേഷന്‍ തന്നെ ഉണ്ടായെന്ന് സംശയമുണ്ട്. മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു ഇംഗ്ലീഷ് പത്രത്തിലാണ് ഇതുസംബന്ധിച്ച് ആദ്യം വാര്‍ത്ത വന്നത്. തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോപണങ്ങള്‍. കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണ്. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളര്‍ത്തി വലുതാക്കിയതെന്നും ദിലീപ് പറഞ്ഞു. തന്റെ പുതിയ ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂര’ത്തിന്റെ ഓഡിയോ പുറത്തിറക്കുന്ന …

Read More »

മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനി അധികാര കേന്ദ്രങ്ങള്‍ രണ്ട്, വേഗത കൂട്ടാന്‍ ജയരാജന്‍

20170305_111631 (1)

പൊളിറ്റിക്കല്‍ സെക്രട്ടറിയാണോ, പ്രൈവറ്റ് സെക്രട്ടറിയാണോ വലുത് ? സി പി എം അണികളില്‍ വ്യാപകമായി ഇപ്പോള്‍ ഉയരുന്ന ചോദ്യമാണിത്. എം വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുമെന്ന വാര്‍ത്തയാണ് പദവികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നിലവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനാണ് പൊലീസ് ഭരണമടക്കമുള്ള കാര്യങ്ങള്‍ നോക്കുന്നത്. അനാവശ്യമായ ഒരു ഇടപെടലിനും കൂട്ട് നില്‍ക്കാത്ത ദിനേശന്‍ പിണറായിയുടെ മനസ്സറിഞ്ഞാണ് പ്രവര്‍ത്തിക്കുന്നത്. ഐ പി എസ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് വളരെ മാന്യമായി …

Read More »

കൊട്ടിയൂര്‍ പീഡനം: കുറ്റാരോപിതരെ സംരക്ഷിക്കാന്‍ രൂപത ശ്രമിച്ചിട്ടില്ലെന്ന്

image (1)

കൊട്ടിയൂരില്‍ വൈദികന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതരെ സംരക്ഷിക്കാന്‍ രൂപത ശ്രമിച്ചിട്ടില്ലെന്ന് ബിഷപ് മാര്‍. ജോസ് പെരുന്നേടം. മാനന്തവാടി രൂപത വക്താവ് ഫാദര്‍ തോമസ് തേരകത്തിനെ തല്‍സ്ഥാനത്തുനിന്നു മാറ്റിയതായി അറിയിച്ചുള്ള വാര്‍ത്താകുറിപ്പിലാണ് ബിഷപ് ഇക്കാര്യം അറിയിച്ചത്. കൊട്ടിയൂര്‍ പീഡനത്തില്‍ ഇരയായി പ്രസവിച്ച പതിനാറുകാരിയുടെ കുട്ടിയുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് ഫാ. തോമസ് തേരകത്തിനെ മാറ്റിയത്. കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ രൂപതാ നേതൃത്വം ഗൂഢാലോചന നടത്തുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. ഫാ. റോബിന്‍ …

Read More »

വീണു പരുക്കേറ്റ വി.എം സുധീരന്‍ ആശുപത്രിയില്‍

VM-Sudheeran-KPCC-Prasident

കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച പരിപാടിക്കിടെ വീണു പരുക്കേറ്റ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് കോഴിക്കോട് ഡി.സി.സി ഓഫിസില്‍ വച്ചായിരുന്നു സുധീരന്‍ കേബിളില്‍ കാല്‍തട്ടി വീണത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുധീരന് സാരമായ പരുക്കില്ലെന്നാണ് വിവരം

Read More »

ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ എക്‌സ്.എം.എല്‍.എ. അനുസ്മരണം 2017 മാര്‍ച്ച് 12ന്

IMG_8718

നിയമസഭാ സാമാജികന്‍, രാഷ്ട്രീയനേതാവ്, സാമൂഹ്യ പ്രവര്‍ത്തകന്‍, സമുദായ സ്‌നേഹി, അദ്ധ്യാപകന്‍ , സഹകാരി എന്നിങ്ങനെ വിവിധ തുറകളില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച ഉഴവൂരിന്റെ പ്രീയങ്കരാനയ ജനനായകന്‍ ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ എക്‌സ്.എം.എല്‍.എ. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് 2017 മാര്‍ച്ച് 12ന് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. അദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഉചിതമായ രീതിയില്‍ ഒരു അനുസ്മരണ സമ്മേളനം ഉഴവൂരില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും, ഉഴവൂര്‍ പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 12 …

Read More »

നടിയെ ആക്രമിച്ചത് സുനില്‍ കുമാര്‍ മാത്രമെന്ന്; ദൃശ്യങ്ങള്‍ മറ്റൊരു മൊബൈലിലേക്ക് മാറ്റി

pulsar-suni-1

യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രധാന തെളിവായ മൊബൈല്‍ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് മാറ്റിയതായി മുഖ്യപ്രതി സുനില്‍കുമാറിന്റെ മൊഴി. ദൃശ്യങ്ങള്‍ മാറ്റിയ ഫോണ്‍ അഭിഭാഷകനു നല്‍കിയെന്നും പള്‍സര്‍ സുനി മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ചത് സുനി മാത്രമാണെന്നാണ് പൊലിസിന്റെ റിപ്പോര്‍ട്ടിലുള്ളത്. സംഭവ സമയം പ്രതി മണികണഠനാണ് കാര്‍ ഓടിച്ചതെന്നും മറ്റു പ്രതികളെല്ലാം ടെമ്പോ ട്രാവലറില്‍ കാറിനെ പിന്തുടരുകയായിരുന്നെന്നും സുനി മാത്രമാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി …

Read More »

മുഖ്യമന്ത്രിയുടെയും കുമ്മനത്തിന്റെയും സുരക്ഷ വര്‍ധിപ്പിച്ചു

Pinarayi-Kummanam-3x2

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. സുരക്ഷാ സംഘത്തില്‍ നാല് കമാന്‍ഡോകളെ ഉള്‍പ്പെടുത്തിയാണ് സുരക്ഷാ സംഘം വിപുലീകരിക്കുന്നത്. സ്റ്റേറ്റ് റിവ്യൂ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവില്‍ ആറു പൊലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ സുരക്ഷയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് ഉള്‍പ്പെട്ട സംഘങ്ങളില്‍ നിന്ന് ഭീഷണിയുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയത്. നേരത്തെ പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഉജ്ജയിനിലെ …

Read More »

സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മൻ ഉജ്വല സ്വീകരണം ഏറ്റ് വാങ്ങി.

IMG_8708

എടത്വാ: സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മൻ മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്കൂൾ അങ്കണത്തിൽ നിന്നും മാതൃഇടവകയിലേക്ക് പൗരസ്വീകരണം ഏറ്റ് വാങ്ങി. ആയിരകണക്കിന്‌ വിശ്വാസികളുടെ പ്രാർത്ഥനയോട് വലിയ ഇടയൻ തുറന്ന വാഹനത്തിൽ റോഡിന്റെ ഇരുവശത്തായി നിന്നിരുന്ന നൂറ് കണക്കിന് നാട്ടുകാരെ കൈ വീശി അഭിവാദ്യം ചെയ്തപ്പോൾ വാഹനത്തിന്റെ അടുത്തേക്ക് എത്തിയ സഥീർത്ഥ്യരോട് തോളിൽ തട്ടി കുശലം ചോദിക്കാനും മറന്നില്ല. 24 മഹായിsവകയിലെ 40 ലക്ഷത്തിലധികം വിശ്വാസികൾ അടങ്ങിയ …

Read More »

സംസ്ഥാന ബജറ്റ് 2017 ;വിദേശമലയാളികളുടെ കേരളത്തിലെ പ്രാതിനിധ്യത്തിന് ലോക കേരള സഭ;സ്ത്രീകളുടെ സുരക്ഷക്ക് പ്രാധാന്യം

thomasisaac

ഇടതു സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചു. നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമാണെന്ന സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. നോട്ട് നിരോധനംകൊണ്ട് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നും സാമ്പത്തിക മുരടിപ്പ് ഒഴിവാക്കന്‍ ബജറ്റ് വിഹിതം ഉയര്‍ത്തേണ്ടതുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. നോട്ട് നിരോധനം, വരള്‍ച്ച, വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ മറികടക്കാനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ജിഎസ്ടി ജൂലൈ …

Read More »