Home / ഫീച്ചേർഡ് ന്യൂസ് (page 20)

ഫീച്ചേർഡ് ന്യൂസ്

അശരണര്‍ക്ക് തണലായി കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റേയും, ഡൗണ്‍ ടൗണ്‍ ടൊറന്റോ മലയാളി സമാജത്തിന്റേയും സംയുക്ത ക്രിസ്മസ് ആഘോഷം

ടൊറന്റോ: കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷനും (സി.എം.എന്‍.എ), ഡൗണ്‍ ടൗണ്‍ ടൊറന്റോ മലയാളി സമാജവും (ഡി.ടി.എം.എസ്) സംയുക്ത ക്രിസ്മസ് ആഘോഷം ഡിസംബര്‍ ഒമ്പതാം തീയതി ടൊറന്റോയിലെ വിന്‍ചന്ദ്രാ ബാങ്ക്വറ്റ് ഹാളില്‍ വച്ചു ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷങ്ങള്‍ നടത്തി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം റവ.ഫാ. ഫിലിപ്പോസ് ഫിലിപ്പ് തേവര്‍കാട്ടില്‍ നിര്‍വഹിച്ചു. അശരണരുടെ ഉന്നമനത്തിനുവേണ്ടിയാകട്ടെ ഈവര്‍ഷത്തെ ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ എന്ന മഹത്തായ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നടത്തിയ ആഘോഷങ്ങളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള നിരവധി …

Read More »

ഓഖി കെടുതി: സ്വാന്തനവുമായി നോർത്ത് അമേരിക്കൻ മലയാളികൾ.

ചിക്കാഗോ: ഇന്ത്യയുടെ ദക്ഷിണ തീരത്തു കൂടി കടന്നു പോയ ഓഖി ചുഴലിക്കാറ്റു, തീരദേശ താമസിക്കുന്ന മലയാളി കുടുംബങ്ങളെ കുറച്ചൊന്നുമല്ല അലട്ടിയിരിക്കുന്നത്. ഇതു വരെയുള്ള പോലീസിന്റെ കണക്കു പ്രകാരം, ഏകദേശം 68 പേർ മരിച്ചെന്നാണ് വാർത്ത മാധ്യമങ്ങളിലൂടെ അറിയുവാൻ സാധിക്കുന്നത്. 177 പേരെ ഇനിയും കണ്ടത്താനായിട്ടില്ല. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 25 ലക്ഷം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ കാണാതായവരുടെ കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും അവർക്കുണ്ടായ നാശനഷ്ടങ്ങൾക്കും സഹായവും പിൻതുണയും നൽകാൻ വ്യക്തികളും, സന്നദ്ധ …

Read More »

സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശയും ക്രിസ്മസ് സര്‍വീസും 22 – 25 തീയതികളില്‍

ക്ലിഫ്ടണ്‍; മലങ്കരയുടെ പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായുടെ നാമധേയത്തില്‍ സ്ഥാപിതമായ  സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്  ദേവാലയം പുതുക്കിപണിതതിനുശേഷമുള്ള   കൂദാശാ കര്‍മങ്ങള്‍   നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ്  മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ ഡിസംബര്‍ 22, 23 തീയതികളില്‍ നടത്തപ്പെടുന്നു.  22 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് മെത്രാപ്പൊലീത്തയ്ക്ക് സ്വീകരണം,  6 മണിക്ക് സന്ധ്യാ നമസ്‌കാരം. തുടര്‍ന്ന്  കൂദാശാ ചടങ്ങുകളുടെ ആദ്യഘട്ടം, ആശീര്‍വാദം, ഡിന്നര്‍. 23ന് …

Read More »

ജോബിൻ പണിക്കർ എമ്മി അവാർഡിന് അർഹനായി

ജോബിൻ പണിക്കർ ആറാമത് പ്രാവശ്യവും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് കാറ്റഗറിയിൽ എമ്മി അവാർഡിന് അർഹനായി. ജെനി ജോബിനാണ് സഹധർമ്മിണി. ജോനാ, ശലോമോൻ എന്നിവരാണ് മക്കൾ. ലോസ് ഏഞ്ചൽസ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരി ഫാ. യോഹന്നാൻ പണിക്കർ, ലില്ലി പണിക്കർ ദമ്പതികളുടെ മകനാണ്ജോബിൻ പണിക്കർ. WFAA എബിസി ചാനലിൽ ഡാളസിൽ ന്യുസ് ആഗറും, റിപ്പോർട്ടർ ആയി സേവനം അനുഷ്ഠിക്കുന്നു. ഡാളസ് സെന്റ് ജെയിംസ് മിഷൻ ഓർത്തഡോൿസ് ഇടവക അംഗമാണ്.

Read More »

ഗവർണ്ണറുടെ എൻ‌വയോണ്മെന്റല്‍ അവാർഡ്’ തിളക്കവുമായി സഞ്ജന

ന്യൂജെഴ്സി: 2017 ലെ ഗവർണ്ണറുടെ 'എന്‍‌വയോണ്മെന്റല്‍ എക്സലൻസ്' പുരസ്കാരം സഞ്ജന കാലോത്തിന്. വിദ്യാർത്ഥികളുടെ വിഭാഗത്തിലാണ് സഞ്ജനക്ക് പുരസ്കാരം ലഭിച്ചത്. ഈ മാസം 11 ന് ട്രെന്റണിലുള്ള ന്യൂജേഴ്സി സ്റ്റേറ്റ് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ സഞ്ജന അവാർഡ്‌ ഏറ്റുവാങ്ങി. ഭൗമദിനമായ ഏപ്രിൽ 22 ന് സഞ്ജന ആരും പറയാതെ സ്വന്തം ഇഷ്ടപ്രകാരം തന്റെ വീടിന്റെ പിൻവശത്തെയും താൻ താമസിക്കുന്ന തെരുവിലെയും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് കണ്ട സഞ്ജനയുടെ മാതാവ് …

Read More »

ആകർഷകമായ പരിപാടികളുമായി നാമം ഹോളിഡേ പാർട്ടി ഡിസംബർ 17ന് ന്യുജേഴ്‌സിയിൽ.

ന്യുജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം (North American Malayalees and Associated Members) ഡിസംബർ  17ന്  ന്യുജേഴ്‌സിയിലെ മോൺമൗത് ജംഗ്ഷനിലുള്ള  എമ്പർ ഹോട്ടലിൽ  (3793 US-1, Monmouth Junction, NJ 08852) വർണ്ണാഭമായ പരിപാടികളുമായി  ഹോളിഡേ പാർട്ടി  നടത്തുമെന്ന്  ചെയർമാൻ മാധവൻ ബി നായർ, പ്രസിഡന്റ് മാലിനി നായർ എന്നിവർ  അറിയിച്ചു. വൈകുന്നരം 5 മണിക്ക്  ആരംഭിക്കുന്ന ചടങ്ങിൽ കുട്ടികൾക്ക്   ക്രിസ്മസ്  സമ്മാനങ്ങളുമായി  സാന്റ  ക്ലൗസ് എത്തുന്നുണ്ട്.   അയ്യരിഷ് കോക്‌ടെയ്ൽ അവതരിപ്പിക്കുന്ന ഗാനമേള,  മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന ഫാഷൻ ഷോ, മറ്റു നൃത്ത സംഗീത പരിപാടികൾ എന്നിവയ്‌ക്കൊപ്പം  …

Read More »

ഒരുമയുടെ പത്താം വാര്‍ഷികവും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളും വര്‍ണാഭമായി

ഓര്‍ലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) പത്താമത് വാര്‍ഷികവും 2017 ലെ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഡിസംബര്‍ 9 ശനിയാഴ്ച വര്‍ണാഭമായി കൊണ്ടാടി. വൈകുന്നേരം 5.30ന് കുട്ടികള്‍ക്കായുള്ള സ്പെല്ലിംഗ് ബീ മത്സരത്തോടു കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്.  ആന്‍ റീത്ത ബിനോയിയുടെ പ്രാര്‍തനാ ഗാനത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്, സ്മിതാ സോണി അണിയിച്ചൊരുക്കിയ കാലിതൊഴുതിന്റെ പശ്ച്ത്തലത്തിലെ കുട്ടികളുടെ നേറ്റിവിറ്റി സ്കിറ്റും ഏജേഞല്‍ ഡാന്‍സും വര്‍ണാഭമായ ബലൂണ്കളെന്തിയ …

Read More »

ഫോമ വനിതാ പ്രതിനിധിയായി ദീപ്തി നായര്‍ മത്സരിക്കുന്നു

ന്യൂജെഴ്സി: ഫോമ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) യുടെ അടുത്ത തിരഞ്ഞെടുപ്പില്‍ വനിതാ പ്രതിനിധിയായി ദീപ്തി നായര്‍ മത്സരിക്കുന്നു. ഈസ്റ്റ് കോസ്റ്റ് മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് ശ്രീമതി ദീപ്തി നായര്‍. മികച്ച സംഘാടക, നര്‍ത്തകി, ഗായിക, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, എംസി തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ദീപ്തി ഏവര്‍ക്കും വളരെ സുപരിചിതയുമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ദീപ്തി,  നിശ്ചയദാര്‍ഢ്യത്തിന്റെയും …

Read More »

ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍ സുശക്തം ; ജോര്‍ജ് താമരവേലി

കഴിഞ്ഞ 36-ല്‍ പരം വര്‍ഷങ്ങളായി റോക്ക്‌ലാന്‍ഡ് മലയാളികളുടെ സാമൂഹിക സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഹഡ്സണ്‍‌വാലി മലയാളി അസ്സോസിയേഷന്‍, 2017-2018-ലേക്ക് ലൈസി അലക്സ് പ്രസിഡന്റും, സജി പോത്തന്‍ സെക്രട്ടറിയും, ചെറിയാന്‍ ഡേവിഡ് ട്രഷററും ആയുള്ള ഭരണസമിതിയെ നവംബര്‍ 26 ഞായറാഴ്ച കോങ്കേഴ്സിലുള്ള സാഫ്‌റോണ്‍ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ വെച്ചു കൂടിയ പൊതുയോഗത്തില്‍ ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ദിവസം ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ പ്രസിഡന്റായി മറ്റൊരു വ്യക്തി രംഗത്തു വരികയും, ഏതാനും …

Read More »

ലൈംഗീകാപവാദം- കെന്റക്കി നിയമസഭാംഗം ജീവനൊടുക്കി

കെന്റുക്കി: കെന്റക്കി സംസ്ഥാന അസംബ്ലി  റിപ്പബ്ലിക്കന്‍ റെപ്രെസെന്റേറ്റീവ്  ഡാന്‍ ജോണ്‍സണ്‍ (57) ലൈംഗീകാപവാദത്തെ തുടര്‍ന്ന് ജീവനൊടുക്കി. ഡിസംബര്‍ 13 ബുധനാഴ്ച വൈകീട്ട്  കെന്റക്കി മൗണ്ട് വാഷിംഗ്ടണ്‍ ഗ്രീന്‍വെല്‍ ഫോഡ് റോഡിലുള്ള പാലത്തിനു സമീപം കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിനുശേഷം സ്വയം വെടിവെച്ചു മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. 2016 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ തരംഗം ആഞ്ഞുവീശിയപ്പോള്‍ കെന്റക്കിയില്‍ നിന്നും ജോണ്‍സണ്‍ അസംബ്ലിയിലെത്തുകയായിരുന്നു. ഇതോടെ നൂറു …

Read More »