Home / അമേരിക്ക (page 29)

അമേരിക്ക

അവയവ ദാനത്തിന്റെ പുണ്യം അമേരിക്കന്‍ മലയാളിക്ക് പകര്‍ന്നു നല്‍കിയ രേഖാ നായര്‍ക്ക് വൈസ് മെന്‍ ക്ലബിന്റെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ വൈസ് മെന്‍ ക്ലബിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡിന്, അവയവദാനത്തിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ഉജ്വല മാതൃകയായ രേഖാ നായര്‍ (ന്യൂയോര്‍ക്ക്) അര്‍ഹയായി. ഡിസംബര്‍ 30-നു ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വൈറ്റ് പ്ലെയിന്‍സിലുള്ള കോള്‍ അമി ഓഡിറ്റോറിയത്തില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ വൈസ് മെന്‍ ക്ലബ് യു.എസ് ഏരിയ പ്രസിഡന്റ് ടൈബര്‍ ഫോകി അവാര്‍ഡ് സമ്മാനിക്കും. അടുത്ത പരിചയം പോലും ഇത്താതിരുന്നിട്ടും, ഏറെക്കുറെ തന്റെ തന്നെ …

Read More »

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്തുന്നു

2018 ഓഗസ്റ്റ് മാസംനടക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്‍ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി മെമ്പര്‍ഷിപ്ക്യാമ്പയിന്‍ നടത്തുവാന്‍ ഷിക്കാഗോമലയാളി അസോസിയേഷന്‍ തീരുമാനിച്ചതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മികണിയാലി, ട്രെഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ എന്നിവര്‍ അറിയിച്ചു. ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയാണ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ . സംഘടനയുടെ ഭരണഘടനഅനുസരിച്ചു 2018 ജനുവരി 31 മുംമ്പ് അംഗങ്ങള്‍ ആകുന്നവര്‍ക്കു 2018 ഓഗസ്റ്റ് മാസംനടക്കുന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാവുന്നതാണെങ്കിലും അംഗത്വത്തിനുള്ള ഓരോ അപേക്ഷയും ഡയറക്ടര്‍ബോര്‍ഡ് വിശദമായിപരിശോധിച്ചു …

Read More »

ശ്രദ്ധ, സ്നേഹം, സാമീപ്യം: ഗണേഷ് നായര്‍ ‘അവര്‍ക്കൊപ്പം’

ജോലിക്കൊപ്പം ഉപരിപഠനവും ലക്ഷ്യമിട്ട് ന്യൂയോര്‍ക്കിലെത്തിയ പത്തനാപുരം കാരന്‍ ഗണേഷ് നായര്‍ ആദ്യം അടുത്തറിഞ്ഞ അമേരിക്കന്‍ യുവാവിനെ ഒരിക്കലും മറക്കില്ല. മാസ്റ്റേഴ്സിനു പഠിക്കുമ്പോള്‍ സഹപാഠിയും അയല്‍വാസിയുമായിരുന്നു എന്നതുമാത്രമല്ല. ഊര്‍ജ്ജസ്വലതയും തന്നോടുള്ള സ്നേഹപ്രകടനങ്ങളുമായിരുന്നു കാരണം. ഗണേഷിന്റെ പ്രഭാത സവാരികളില്‍ തന്റെ ഇഷ്ടനായ്ക്കൊപ്പം യുവാവും പതിവായി. രാജ്യസ്നേഹം മൂത്ത് സഹപാഠി പട്ടാളത്തില്‍ ചേര്‍ന്നതോടെ  ആ സ്നേഹ ബന്ധത്തിന് താല്‍ക്കാലിക വിരാമം.  അവിചാരിതമായി ഒരുദിവസം സുഹൃത്തിനെ വീണ്ടും കണ്ടു. വീടിനുമുന്നില്‍ കസേരയിലിരിക്കുന്നു. അഭിവാദ്യം ചെയ്തിട്ട് പ്രത്യഭിവാദ്യം …

Read More »

Festivities Galore at Madam Sonia Gandhi’s Birthday celebration by INOC, USA.

The scene was one of celebration and jubilation where over 100 officers, members and supporters of INOC, USA converged at its annual meet in New York on Dec 9, 2017, over the pronouncements and road map chartered out by Mr. Sam Pitroda, Chairman of the Indian Overseas Department of All …

Read More »

ചാക്കോ കോയിക്കലേത്ത് ഡബ്ല്യൂ. എം. സി. അമേരിക്കാ റീജിയണൽ ഇലക്ക്ഷൻ കമ്മിഷണർ, എൽദോ പീറ്റർ അഡ്മിൻ വി.പി.

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഇലക്ഷൻ കമ്മീഷണറായി ചാക്കോ കൊയ്‌ക്കലെത്തിനെ നിയമിച്ചു. അമേരിക്ക റീജിയൻ എക്സിക്യൂട്ടീവ് കോൺസിലിന്റെ റെക്കമെൻഡേഷൻ സ്വീകരിച്ചുകൊണ്ടാണ് ഗ്ലോബൽ ഇലക്ക്ഷൻ കമ്മിഷണർ ജോൺ തോമസ് അപ്പോയ്ന്റ്മെന്റ് നടത്തിയത്. അടുത്തു വരുന്ന റീജിയന്റെയും പ്രൊവിൻസുകളുടെയും ജനാധിപത്യ രീതിയിലുലുള്ള തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന്റെ ഉത്തരവാദിത്വം ചാക്കോയ്ക്കായിരിക്കുമെന്നു ജോൺ തോമസ് പറഞ്ഞു. ഡബ്ല്യൂ. എം. സി. റീജിയന്റെ അഡ്മിൻ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു ശ്രീ ചാക്കോ. താൻ ഒഴിഞ്ഞ സ്ഥാനത്തേക്ക്‌ …

Read More »

“അദൃശ്യന്‍’ പ്രവാസി യുവാക്കളുടെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

"അദൃശ്യന്‍'. ലോക സിനിമയുടെ തട്ടകമായ ഹോളിവുഡില്‍ നിന്നും സിനിമ സ്വപനം കാണുന്ന ഏതാനും പ്രവാസി യുവാക്കളുടെ പരിശ്രമം അതിന്റെ പരിസമാപ്തിയിലേക്ക്. സമകാലീന ഹ്രസ്വ ചിത്രങ്ങളിലില്‍ നിന്നും വ്യത്യസ്തമായി ആദ്യാവസാനം പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഈ ചിത്രം ഒരു സിനിമ ത്രെഡ് ഷോര്‍ട് മൂവി സമയത്തില്‍ ഒതുക്കിയിരിക്കുന്നു. നാപ്പതു മിനിറ്റില്‍ ഒരിക്കലെങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ ആദ്യവസാനം വരെ ട്വിസ്റ്റ്കളും സസ്‌പെന്‍സും നിലനിര്‍ത്തിയിരിക്കുന്ന ഈ ചിത്രം ഡയറക്റ്റ് ചെയ്തിരിക്കുന്നത് ഷാജന്‍ മാടശ്ശേരി ആണ്. …

Read More »

ന്യൂ​യോ​ർ​ക്ക് മാന്‍ഹാട്ടണി​ലെ ബ​സ് ടെ​ർ​മി​ന​ലി​ൽ പൊ​ട്ടി​ത്തെ​റി. നി​ര​വ​ധി പേ​ർ​ക്കു പരിക്കേറ്റു ; 27 വയസുള്ള ബംഗ്ലാദേശി പിടിയിൽ

ന്യൂ​യോ​ർ​ക്ക്: മാന്‍ഹാട്ടണി​ലെ ബ​സ് ടെ​ർ​മി​ന​ലി​ൽ പൊ​ട്ടി​ത്തെ​റി. ടൈം​സ് സ്ക്വ​യ​റി​ലെ പോ​ർ​ട്ട് അ​തോ​റി​റ്റി ബ​സ് ടെ​ർ​മി​ന​ലി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. പ്രാ​ദേ​ശി​ക സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സ്ഫോ​ട​നം. പൊ​ട്ടി​ത്തെ​റി​യി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.ഏറ്റവും തിരക്കുള്ള ഒരു ബസ് ടെർമിനലാണിത്. വിവിധ സ്റ്റേറ്റുകളിലേക്കു ഇവിടുന്നു ബസുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. സ്ഫോ​ട​നം ന​ട​ന്ന വി​വ​രം ന്യൂ​യോ​ർ​ക്ക് പോ​ലീ​സും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പൈ​പ്പ് ബോം​ബ് സ്ഫോ​ട​ന​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നാ​ണു സൂ​ച​ന. സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്ന് …

Read More »

ഒർലാന്റോ ഐ.പി.സിക്ക് പുതിയ ആരാധനാലയം: സമർപ്പണ ശുശ്രൂഷ 23ന്

ഫ്ളോറിഡ: ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒർലാന്റോ പട്ടണത്തിൽ പെന്തക്കോസ്തിന്റെ വിശുദ്ധിയും വേർപാടും അടിസ്ഥാനമാക്കി, വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകർക്ക് കാട്ടിക്കൊടുക്കുവാൻ, ആത്മീയതയുടെ പ്രകാശ ഗോപുരമായി ഒരു സുന്ദര ദേവാലയം കൂടി യാഥാർത്ഥ്യമായിരിക്കുന്നു. ഒർലാന്റോ ദൈവസഭാ വിശ്വാസികളുടെ പ്രാർത്ഥനയുടെയും പ്രയത്നത്തിന്റെയും ഫലമായി നിർമ്മിക്കപ്പെട്ട, മനോഹരവും വിശാലവുമായ പുതിയ ആരാധനാലയം ഡിസംബർ 23ന് ശനിയാഴ്ച ദൈവനാമ മഹത്വത്തിനായി സമർപ്പിക്കപ്പെടുന്നു. രാവിലെ 9.30 ന് സഭാങ്കണത്തിൽ നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തിൽ ആരാധനാലയത്തിന്റെ …

Read More »

മൂന്നാം ‘ഇന്‍‌തിഫാദ’യ്ക്ക് വഴിമരുന്നിട്ട ട്രം‌പ് (ലേഖനം : മൊയ്തീന്‍ പുത്തന്‍‌ചിറ)

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതു വഴി അമേരിക്ക ചെയ്തത് ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചാ പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ തീരുമാനം ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ കൂടുതൽ രൂക്ഷമാക്കും. മൂന്ന് അബ്രഹാമിക് മതങ്ങളുടെ വിശുദ്ധ സ്ഥലങ്ങളുള്ള ജറുസലേം, ഇസ്രായേലികളും ഫലസ്തീനികളും അവരവരുടേതെന്ന് അവകാശവാദമുന്നയിക്കുന്നതിന്റെ കേന്ദ്ര ബിന്ദുവാണ്. 1967 ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ പടിഞ്ഞാറന്‍ ജറുസലേമില്‍ ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍ കിഴക്കന്‍ ജറുസലേം അവരുടെ ഭാവി സംസ്ഥാനത്തിന്റെ തലസ്ഥാനമായിരിക്കണമെന്ന് ഫലസ്തീനികളും …

Read More »

ജെറുശലേം ട്രമ്പിന്റെ പ്രഖ്യാപനം- സമാധാന ശ്രമങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കും: നിക്കി ഹെയ്‌ലി

വാഷിംഗ്ടണ്‍: ഇസ്രായേലിന്റെ തലസ്ഥാനം ജെറുശലേമായി അംഗീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം- മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കുമെന്ന് യുണൈറ്റഡ് നാഷ്ണല്‍സ് യു.എസ്. അംബാസിഡറും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹെയ്‌ലി അഭിപ്രായപ്പെട്ടു. അമേരിക്കന്‍ എംബസി ടെല്‍ അവിവില്‍ നിന്നും ജെറുശലേമിലേക്ക് മാറുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ബുധനാഴ്ച ട്രമ്പു നടത്തിയ പ്രഖ്യാപനം മിഡില്‍ ഈസ്റ്റ് സമാധാന ശ്രമങ്ങള്‍ക്ക് ഭീഷിണിയാകുമോ എന്ന ഫോക്‌സ് ന്യൂസ് ക്രിസ് വാലസിന്റെ ചോദ്യത്തിന് …

Read More »