Home / അമേരിക്ക (page 447)

അമേരിക്ക

വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഇരുപതാമത് വാര്‍ഷിക തിരുനാള്‍ ജൂണ്‍ 11 നു ശനിയാഴ്ച

ഹൂസ്റ്റണ്‍: അദ്ഭുതപ്രവര്‍ത്തകനായ പാദുവയിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ ഇരുപതാമത് വാര്‍ഷിക തിരുനാള്‍ 2016 ജൂണ്‍ 11 നു (ശനിയാഴ്ച) വൈകുന്നേരം 6.45നു ഹൂസ്‌റണിലെ ഷുഗര്‍ ലാന്‍ഡിലുള്ള സെന്‍റ്റ് ലോറന്‍സ് കത്തോലിക്കാ പള്ളിയില്‍ വച്ചു സെന്റ് അഖ്വിനാസ് പള്ളി വികാരി ബഹു. സാന്‍റ്റി കുര്യന്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തിലും, വിവിധ വൈദികരുടെ സഹകാര്‍മ്മികത്വത്തിലും കൊണ്ടാടുന്നതാണ്. പ്രാര്‍ത്ഥനകള്‍, കരുണ കൊന്ത, ആഘോഷമായ പാട്ടുകുര്‍ബാന, വി. അന്തോണീസിന്‍റ്റെ അടയാളങ്ങളുടെ പ്രാര്‍ത്ഥന, നൊവേന, പുണ്യവാളന്‍റ്റെ തിരുശേഷിപ്പ്, …

Read More »

ഐടി പ്രഫഷണലുകളുടെ വിസ ഫീസ്: പ്രശ്‌നപരിഹാരത്തിന് ഇന്ത്യയുടെ ശ്രമം

വാഷിംഗ്ടണ്‍: യുഎസില്‍ ഇന്ത്യന്‍ സോഫ്‌റ്റെ്‌വെയര്‍ പ്രഫഷനലുകള്‍ക്കുള്ള വിസ ഫീസ് വര്‍ധിപ്പിച്ചത് സംബന്ധിച്ച് അമേരിക്കയുമായി കൂടിയാലോചന നടത്തുമെന്ന് കേന്ദ്ര ഐ.ടിവാര്‍ത്താവിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദ്. എച്ച് 1 ബി, എല്‍ 1 വിസ ഫീസ് വര്‍ധനയിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് അധികൃതരോട് അറിയിച്ചിട്ടുണ്ട്. എന്നാല്‍, വകുപ്പുമന്ത്രിയെന്ന നിലയില്‍ താന്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ നികുതിയിനത്തില്‍ കോടിക്കണക്കിന് രൂപയാണ് യു.എസിന് നല്‍കുന്നത്. 80 രാജ്യങ്ങളിലെ …

Read More »

മലയാളി ബാലന്‍ തനിഷ്‌കിന് രണ്ട് കോളജുകളിലേക്ക് ബിരുദപഠനത്തിന് ക്ഷണം

സൊക്രമെന്റോ:പതിനൊന്നു വയസിനുള്ളില്‍ മൂന്നു കമ്യുണിറ്റി കോളജ് ബിരുദങ്ങള്‍ നേടിയ യുഎസിലെ മലയാളി ബാലന്‍ തനിഷ്‌ക് എബ്രഹാമിന് കാലിഫോര്‍ണിയയിലെ രണ്ട് സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് ക്ഷണം. യുസി ഡേവിസ്, യുസി സാന്റാക്രൂസ് എന്നിവിടങ്ങളിലേക്കാണ് തനിഷ്‌കിന് ക്ഷണം. എന്നാല്‍ ഏതു കോളജില്‍ ചേരണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് പഠിച്ച് ഡോക്ടറും മെഡിക്കല്‍ റിസര്‍ച്ചറും ആകാനാണ് തന്റെ ആഗ്രഹമെന്ന് 12 കാരനായ തനിഷ്‌ക് പറയുന്നു. ഏഴാംവയസില്‍ കോളജ് പഠനം ആരംഭിച്ച …

Read More »

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമo പ്രവാസി ചാനലിൽ പ്രേക്ഷേപണം ചെയ്യുന്നു . മെയ്‌ 28 ശനിയാഴിച്ച മുന്ന് മണിക്ക്

നാലു പതിറ്റാണ്ടിന്റെ പാരമ്പര്യത്തിനു തിലകം ചാര്‍ത്തി വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കേരളീയ തനിമയും നിറഭംഗികളും കൈമോശം വരാതെ നിറഞ്ഞുകവിഞ്ഞ സദസിൽ ആഘോഷിച്ച കുടുംബസംഗവും, ഈസ്റെർ ,വിഷു പരിപാടികളും നിങ്ങളുടെ പ്രവാസി ചാനലിൽ ഈ ശനിയാഴ്ച്ച 3.00 pm ന് (New York time) പ്രേക്ഷേപണം ചെയ്യുന്നു. ചരിത്രത്തിൽ സ്ഥാനം പിടിക്കുന്ന ഒരു കുടുംബസംഗമo ആണ് ഈ വർഷം നടന്നത്. കാലപരിപാടികളുടെ മേൻമ്മ എടുത്തു പറയേണ്ട ഒന്ന് തന്നെ ആണ്. ആ …

Read More »

കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും രജത ജൂബിലി ആഘോഷവും

ഡാലസ് ∙ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് േകരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങൾക്കുവേണ്ടിയുളള വിവാഹ സഹായനിധി സമർപ്പണവും മലങ്കര കത്തോലിക്ക സഭാ തലവൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവായ്ക്ക് സ്വീകരണവും ജൂൺ മാസം 12ന് നടത്തപ്പെടുന്നു. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ നോർത്ത് അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പങ്കെടുക്കുന്നതും ആശംസകൾ അർപ്പിക്കുന്നതുമാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം …

Read More »

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ജൂണിയര്‍ – സീനിയര്‍ വിദ്യാര്‍ത്ഥി സമ്മേളനം ജൂലൈ 7 മുതല്‍

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനം നോര്‍ത്ത്- ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജൂണിയര്‍ – സീനിയര്‍ സമ്മേളനം ജൂലൈ 7 മുതല്‍ 10 വരെ നടക്കും. ന്യൂജേഴ്‌സി റാംപോ കോളജില്‍ വച്ചു നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം “The Blueprint’ എന്നതാണ്. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ ജൂലൈ ഏഴിന് വൈകിട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. നോര്‍ത്ത്- ഈസ്റ്റ് റീജിയനിലെ വിവിധ …

Read More »

സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ ജൈവ പച്ചക്കറി കൃഷിയിലേക്ക്

ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ ഭക്തസംഘടനകളായ ജോസഫ്­ ഫാതേഴ്‌സും, മരിയന്‍ മതേഴ്‌സും ചേര്‍ന്ന് ദേവാലയത്തിന് സമീപമുള്ള സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു. കൃഷിക്കാവശ്യമുള്ള സ്ഥലം ഒരുക്കി വേലി കെട്ടി കൃഷിയിടം സുരക്ഷിതമാക്കുന്നതുള്‍ പ്പെടെയുള്ള ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി. മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന്­ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം …

Read More »

ഇന്ത്യ പ്രസ് ക്ലബ് ന്യൂയോര്ക്ക് കേരള ഇലക്ഷന്‍ പ്രവചന മത്സരം: ബെന്നി കൊട്ടാരത്തില്‍ വിജയി

ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച ‘Predict and Win’ എന്ന കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബെന്നി കൊട്ടാരത്തില്‍ വിജയിയായി. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് പ്രവചനങ്ങള്‍ പ്രസ്ക്ലബിന് ലഭിച്ചു. വളരെ ലളിതമായ ഈ മത്സരത്തില്‍ അമേരിക്കയിലെ മലയാളികളെ പങ്കാളികളാക്കി മികച്ച രീതിയില്‍ ഈ മത്സരം വിജയിപ്പിക്കാന്‍ സഹായിച്ച എല്ലാവരോടും പ്രസ്ക്ലബ് പ്രസിഡന്‍റ് ഡോ. കൃഷ്ണ കിഷോര്‍, …

Read More »

പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരി വെടിയേറ്റ് മരിച്ചു

ലൂസിയാന: അശ്രദ്ധമായി വച്ചിരുന്ന പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചുവയസുകാരി മരിച്ചു. ലൂസിയാനയില്‍ ഇന്ന് (മെയ് 21-നു ശനിയാഴ്ച) രാവിലെയായിരുന്നു നിര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഷെരീഫ് ഓഫീസറാണ് ഔദ്യോഗികമായി ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ന്യൂഓര്‍ലിയന്‍സില്‍ നിന്ന് 25 മൈല്‍ അകലെയുള്ള ലാപ്ലേയ്‌സ് എന്ന സ്ഥലത്ത് പിതാവ് വീട്ടിലില്ലായിരുന്ന സമയത്താണ് അശ്രദ്ധമായി വെച്ചിരുന്ന തോക്ക് കുട്ടിയുടെ കൈയ്യില്‍ എത്തിയത്. രണ്ടു കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് …

Read More »

ജോസഫ് പാപ്പന് സംഗീതാദരവ്

ന്യൂയോര്‍ക്ക്: സംഗീതവഴികളില്‍ ഇരുപത്തഞ്ചാണ്ട് പൂര്‍ത്തിയാക്കിയ ഏഞ്ചല്‍ മെലഡീസ് സാരഥി റെജിയെന്ന ജോസഫ് പാപ്പന്, ന്യൂയോര്‍ക്ക് മലയാളികള്‍ സ്‌നേഹോഷ്മളമായ ആദരവ് നല്‍കി. മെയ് 15 ഞായറാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലെ ഇര്‍വിന്‍ എം. ആള്‍ട്ട്മാന്‍ മിഡില്‍ സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി വൈദികരടക്കം സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട ഒട്ടേറെ പേര്‍ പങ്കെടുത്തു. കീബോര്‍ഡ് കലാകാരന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, സംഗീത അദ്ധ്യാപകന്‍, ഓര്‍ക്കസ്ട്ര സംവിധായകന്‍ തുടങ്ങിയ നിലകളിലൊക്കെ നൈപുണ്യം തെളിയിച്ചിട്ടുള്ള റെജി, വിവാഹ …

Read More »