Home / ലോകം (page 99)

ലോകം

ഫ്രാൻസിൽ വീണ്ടും ഭീകരാക്രമണം: ഐഎസ് ഭീകരൻ പിടിയിൽ; ഒരാൾ കൊല്ലപ്പെട്ടു

  ഗ്രനോബിൾ∙ ഫ്രാൻസിനെ ഞെട്ടിച്ച് വീണ്ടും ഭീകരാക്രമണം. കിഴക്കൻ ഫ്രാൻസിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപ്പേർക്കു പരുക്കേറ്റു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി തവണ ബോംബ് സ്ഫോടനങ്ങളും വെടിവയ്പും ഇയാൾ ഫാക്ടറിക്കുള്ളിൽ നടത്തി. ദ്രവീകൃത വാതകം നിർമിക്കുന്ന എയർ പ്രൊഡക്ട്സ് എന്ന കമ്പനിയുമായി ബന്ധമുള്ള കെമിക്കൽ ഫാക്ടറിയിലാണ് ആക്രമണം. പ്രാദേശിക സമയം രാവിലെ 10 മണിക്കായിരുന്നു (ഇന്ത്യൻ …

Read More »

ഫ്രഞ്ച് പ്രസിഡന്റുമാർക്കെതിരെ യുഎസ് ചാരവൃത്തി നടത്തിയെന്ന് വിക്കിലീക്സ്

പാരീസ്∙ ഫ്രഞ്ച് പ്രസിഡന്റുമാർക്കെതിരെ യുഎസ് ചാരവൃത്തി നടത്തിയതായി വിക്കിലീക്സ് വെളിപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റുമാരായ ഫ്രൻസ്വെ ഒലോന്‍ദ്, നിക്കൊളാസ് സര്‍കോസി, ജാക് ചിരാക് എന്നിവർക്കെതിരെ യുഎസ് സുരക്ഷാ ഏജന്‍സി (എൻഎസ്എ) ചാരവൃത്തി നടത്തിയെന്നാണ് വിക്കിലീക്സ് പുറത്തുവിട്ട രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. 2006 മുതൽ 2012 വരെയുള്ള കാലയളവിലാണ് ഫ്രഞ്ച് പ്രസിഡന്റുമാരുടെ അതീവരഹസ്യമുള്ള രേഖകൾ ചോർത്തിയത്. വിവിധ രാജ്യങ്ങളുമായി ഫ്രാൻസ് നടത്തിയ ചർച്ചകളും കൈമാറ്റം ചെയ്ത രേഖകളും വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലുണ്ട്. പ്രസിഡന്റുമാര്‍ക്കു …

Read More »

വൈദ്യപരിശോധന: സൗദിയുടെ ഒൗദ്യോഗിക രേഖകളില്‍ കേരളത്തിനെതിരെ പരാതി

ബെയ്‌റൂത്ത്∙ വിക്കിലീക്സ് പുറത്തുവിട്ട സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയത്തിലെ രഹസ്യരേഖകളില്‍ കേരളത്തിലെ വൈദ്യപരിശോധനയെക്കുറിച്ച് പരാതി. സൗദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കേരളത്തില്‍ നടത്തുന്ന വൈദ്യപരിശോധനയില്‍ വ്യാപക ക്രമക്കേട് നടക്കുന്നുവെന്നാണ് പരാതി. മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും വ്യാജ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ രാജ്യങ്ങളിലെ സൗദി എംബസികളും സൗദി അറേബ്യന്‍ വിദേശകാര്യമന്ത്രാലയവും തമ്മിലുള്ള രഹസ്യ ആശയവിനിമയങ്ങളാണ് കഴിഞ്ഞദിവസം വിക്കിലീക്സ് പുറത്തുവിട്ടത്. കേരളത്തില്‍ നടക്കുന്ന വൈദ്യപരിശോധനകളിലെ ക്രമക്കേടുകളെക്കുറിച്ച് 2013 ജനുവരി പതിനഞ്ചിന് …

Read More »

ദുബായ് അൽ മക്‌തൂം വിമാനത്താവളത്തിൽ 200 കോടിയുടെ ഡ്രൈനേജ് പദ്ധതി

ദുബായ് ∙വെള്ളക്കെട്ട് ഒഴിവാക്കാനും മലിനജല നിർഗമനത്തിനുമായി അൽ മക്‌തൂം രാജ്യാന്തര വിമാനത്താവളത്തോടനുബന്ധിച്ച് 200 കോടി ദിർഹത്തിന്റെ പദ്ധതി നടപ്പാക്കും. മഴയെത്തുടർന്നുള്ള വെള്ളക്കെട്ട് ഇല്ലാതാക്കാനും മലിനജലം കടലിലേക്ക് ഒഴുക്കിക്കളയാനും ഏറ്റവും നൂതനരീതിയിലുള്ള ഡ്രെയിനേജ് സംവിധാനമാണ് ഒരുക്കുക. 400 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന പദ്ധതിക്ക് അടുത്തവർഷം മുനിസിപ്പാലിറ്റി തുടക്കമിടും. വെള്ളം ശേഖരിച്ചു കൂറ്റൻ ടണലിലൂടെ കടലിലേക്ക് ഒഴുക്കിക്കളയുകയാണു ചെയ്യുക. വിവിധ ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. വിമാനത്താവളത്തിൽ ഏറ്റവും നൂതന സൗരോർജ സംവിധാനമൊരുക്കാൻ ദുബായ്‌ …

Read More »

ഭീമൻ സോളാർ കൊടുങ്കാറ്റ് ഭൂമിയിലേക്ക്

ലണ്ടൻ∙ ഭീമൻ സോളാർ കൊടുങ്കാറ്റ് ഭൂമിയോടു അടുത്തുവരുന്നതായി റിപ്പോർട്ട്. സാങ്കേതിക ലോകത്ത് ഏറെ നാശം വിതച്ചേക്കാവുന്ന സോളാർ കൊടുങ്കാറ്റ് കഴിഞ്ഞ തിങ്കളാഴ്ച ഭൗമമണ്ഡലം തൊട്ടതായി കാലാവസ്ഥാ പ്രവചന ഏജന്‍സികൾ അറിയിച്ചു. വൈദ്യുതി ശൃംഖലകള്‍, ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജിപിഎസ്) എന്നിവയുള്‍പ്പെടെ നിരവധി സാങ്കേതിക മേഖലകളെ തകർക്കാൻ ശേഷിയുള്ളതാണ് ഈ കൊടുങ്കാറ്റ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയും വലിയ സോളാർ കൊടുങ്കാറ്റ് ഉണ്ടാകുന്നത്. സൂര്യനിൽ നിന്നുള്ള പ്രോട്ടോണുകളുടെ പ്രവാഹത്തിൽ …

Read More »

എലിസബത്ത് രാജ്ഞിയുടെ ജപ്പാൻ പര്യടനത്തിന് ഇന്ന് തുടക്കം

ബർലിൻ ∙ നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എലിസബത്ത് രാജ്ഞി ഇന്ന് വൈകിട്ട് ബർലിനിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങും . നേരത്തെ 1965,1978,1987,1992,2000,2004 എന്നീ വർഷങ്ങളിൽ എലിസബത്ത് രാജ്ഞി ബർലിനിൽ സന്ദർശനം നടത്തിയിരുന്നു. 93 കാരനായ പ്രിൻസ് ഫിലിപ്പും രാജ്ഞിയോടൊപ്പം ജർമനിയിലെത്തുന്നുണ്ട്. ബർലിനിലെ ഹോട്ടൽ അഡ് ലോനിലാണ് രാജകുടുംബത്തിന്റെ പള്ളിയുറക്കം. രാജ്ഞിയും പരിവാരത്തിനുമായി 70 മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. രാജ്ഞിയുടെ റോഡ് യാത്രയ്ക്കായി ബൻറ്റെലി എന്ന ഔദ്യോഗിക കാറും ലണ്ടനിൽ …

Read More »

സംഗീത സംവിധായകന്‍ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

പ്രശസ്ത സംഗീത സംവിധായകനുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു. ടൈറ്റാനിക്,അവതാര്‍, ബ്രേവ് ഹാര്‍ട്ട്, ഏലിയന്‍സ്, ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്നീ സിനിമകളുടെ സംഗീതസംവിധായകനാണ് ഇദ്ദേഹം. ടൈറ്റാനികിന്‍െറ സംഗീത സംവിധാനത്തിന് രണ്ട് ഓസ്കാര്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു തവണ ഗോള്‍ഡന്‍ ഗ്ളോബല്‍ അവാര്‍ഡ് നേടിയിട്ടുള്ള ഹോണര്‍ പത്തു തവണ അക്കാദമി അവാര്‍ഡ് പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഹോണറിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്ത വിമാനം സാന്താ ബാര്‍ബറയില്‍ തിങ്കളാഴ്ച രാവിലെയാണ് അപകടത്തില്‍പെട്ടത്. നിരവധി വിമാനങ്ങള്‍ സ്വന്തമായി …

Read More »

രണ്ടു റഷ്യൻ സ്വകാര്യ വിമാനങ്ങൾ തട്ടിയെടുത്തു

മോസ്കോ ∙ രണ്ടു റഷ്യൻ സ്വകാര്യ വിമാനങ്ങൾ അജ്ഞാതരായ ചിലർ തട്ടിക്കൊണ്ടുപോയി. ഇന്നലെ അതിരാവിലെയായിരുന്നു സംഭവം. ദക്ഷിണ റഷ്യയിലെ ത്യുമെൻ മേഖലയിൽ ഇഷിം പട്ടണത്തിൽ നിന്ന് തട്ടിയെടുത്ത വിമാനം മോസ്കോ ലക്ഷ്യമിട്ടാണ് പറന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗഡാൻ-ജി വൈ 80-160, യാക് 52 എന്നീ ചെറു വിമാനങ്ങളാണ് തട്ടിയെടുത്തത്. ഇതു വിമാന റാഞ്ചലാണോ എന്നു സ്ഥിരീകരിക്കാൻ അധിക‍ൃതർക്കു കഴിഞ്ഞിട്ടില്ല.

Read More »

യോഗാ ദിനാചരണം രാജ്യാന്തരസമൂഹം ആവേശത്തോടെ ഏറ്റെടുത്തു

ലോകം ഇന്നലെ യോഗാപരിശീലിക്കാൻ പായെടുത്തു. ശ്വാസം ക്രമീകരിച്ച് തിരിഞ്ഞും മറിഞ്ഞും ലോകമെങ്ങും രാജ്യാന്തരസമൂഹം ഇന്നലെ വ്യത്യസ്തരാജ്യങ്ങളിൽ യോഗ പരിശീലിച്ചപ്പോൾ അത് ലോകത്തിലെ ആദ്യത്തെ രാജ്യാന്തരയോഗാ ദിനാചരണമായി മാറി. ആദ്യത്തെ രാജ്യാന്തരയോഗാ ദിനാചരണത്തിലുള്ള ആവേശം ഐക്യരാഷ്ട്രസംഘടന സെക്രട്ടറി ജനറൽ ബാൻ കിമൂൺ ഇന്നലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാസ്വരാജുമായി പങ്കു വച്ചു. ഐക്യരാഷ്ട്രസംഘടന മുൻകൈയെടുത്ത് രാജ്യാന്തര തലത്തിൽ പല പ്രധാന ദിനങ്ങളും ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ട്.എന്നാൽ അവയിൽ നിന്നെല്ലാം വ്യത്യസ്തമായി രാജ്യാന്തരയോഗാ …

Read More »

അൽ ജസീറ പത്രപ്രവർത്തകൻ ജർമനിയിൽ അറസ്റ്റിൽ

  ബെർലിൻ ∙ അൽ ജസീറ ടിവിയിലെ മുതിർന്ന പത്രപ്രവർത്തകൻ അഹമ്മദ് മൻസൂർ (52) ബെർലിൻ വിമാനത്താവളത്തിൽ അറസ്റ്റിലായി. ഇൗജിപ്ത് ഭരണകൂടത്തിന്റെ രാജ്യാന്തര അറസ്റ്റ് വാറന്റ് പ്രകാരമാണ് പത്രപ്രവർത്തകനെ തടഞ്ഞുവച്ചതെന്ന് ജർമൻ ഫെഡറൽ പൊലീസ് അധികൃതർ അറിയിച്ചു. ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയശേഷമായിരിക്കും മൻസൂറിനെ ഇൗജിപ്തിനു കൈമാറണമോ എന്ന കാര്യത്തിൽ അന്തിമതീരുമാനം വരിക. അൽ ജസീറ അറബിക് ചാനലിലെ പ്രധാന ടോക്ക് ഷോയുടെ അവതാരകനാണു മൻസൂർ. 2011ൽ ജനകീയ പ്രക്ഷോഭകാലത്ത് ഒരു …

Read More »