Home / വാണിജ്യം സാങ്കേതികം (page 5)

വാണിജ്യം സാങ്കേതികം

അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ ലാപ്ടോപ്പിന് നിരോധനമേർപ്പെടുത്തും

വാഷിങ്ടണ്‍: വിമാനയാത്രയില്‍ ലാപ്‌ടോപിന് നിരോധനമേര്‍പ്പെടുത്തിയേക്കുമെന്ന് അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ സെക്രട്ടറി. വിമാനയാത്രയില്‍ രാജ്യത്തിനകത്തേക്കും പുറത്തേക്കും ലാപ്‌ടോപ് കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്താനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് ജോണ്‍ കെല്ലി വ്യക്തമാക്കി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടി.   കഴിഞ്ഞ മാര്‍ച്ചില്‍ 10 രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ കൊണ്ടുവരുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്ക് വസ്തുക്കള്‍ വിമാനയാത്രയില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക …

Read More »

ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിന്​ സാധ്യത

ലണ്ടൻ: സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ സൈബർ ആക്രമണത്തിന്റെ ഇരകൾ 150 രാജ്യങ്ങളിലെ രണ്ടു ലക്ഷത്തിലേറെ സ്ഥാപനങ്ങളും വ്യക്തികളുമെന്ന് വിദഗ്ധർ. അവധി കഴിഞ്ഞ് തിങ്കളാഴ്ച പുതിയ പ്രവൃത്തിദിനം ആരംഭിക്കുന്നതോടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് യൂറോപിലെ പ്രമുഖ സുരക്ഷ ഏജൻസി യൂറോപോൾ മുന്നറിയിപ്പ് നൽകി. അമേരിക്കൻ സൈബർ സുരക്ഷ ഏജൻസി എൻ.എസ്.എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന ആക്രമണം അമേരിക്കയൊഴികെ ലോകത്തെ മുൻനിര രാഷ്ട്രങ്ങളെയൊന്നാകെ മുൾമുനയിലാക്കിയിട്ടുണ്ട്. ‘വാണാക്രൈ’ എന്നു പേരിട്ട …

Read More »

നോട്ട് നിരോധന വിവരങ്ങള്‍ പുറത്തുവിടാത്തതെന്തേ?- വിശദീകരണവുമായി ആര്‍.ബി.ഐ

നോട്ട് നിരോധനം ഏര്‍പ്പെടുത്തി ആറു മാസം കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും കേന്ദ്ര സര്‍ക്കാരോ ആര്‍.ബി.ഐയോ പുറത്തുവിട്ടിട്ടില്ല. പുറത്തുവിടാത്തതിന് വിചിത്രമായൊരു കാരണവുമുണ്ട് ആര്‍.ബി.ഐയ്ക്ക്. രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് ദോഷകരമായി ബാധിക്കുമെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിനു മറുപടി നല്‍കാനാവില്ലെന്നു കാട്ടിയാണ് ആര്‍.ബി.ഐയില്‍ നിന്ന് ഈ വിശദീകരണം ലഭിച്ചത്. ഭാവി സാമ്പത്തിക വ്യവസ്ഥയ്ക്കും സാമ്പത്തിക നയങ്ങള്‍ക്കും തിരിച്ചടിയാകുമെന്നാണ് വിശദീകരണം. 500, 1000 രൂപ നോട്ടുകളുടെ നിരോധന സമയത്ത് ആര്‍.ബി.ഐ ഓഫിസില്‍ …

Read More »

കോഗ്‌നിസന്റിനു പിന്നാലെ വിവിധ ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്നു

കോഗ്‌നിസന്റിനു പിന്നാലെ വന്‍കിട ഐടി കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്നു. വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ സ്ഥാപനങ്ങളാണ് 10 മുതല്‍ 20 വര്‍ഷംവരെ പ്രവര്‍ത്തി പരിചയമുള്ള മധ്യനിര, സീനിയര്‍ ലെവലിലുള്ള ജീവനക്കാരെ പറഞ്ഞുവിടാനൊരുങ്ങുന്നത്. യു.എസ് പൗരന്മാരെ നിയമിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ ഐടി കമ്പനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത്. ഡയറക്ടര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് കോഗ്‌നിസന്റ് സ്വയം വിരമിക്കല്‍ ഈയിടെയാണ് നടപ്പാക്കുന്നത്. താഴെതട്ടിലുള്ളവരടക്കം ആറായിരത്തോളം പേരെയാണ് കോഗ്‌നസന്റ് …

Read More »

500 കോടി ബിറ്റ്‌കോയിന്‍ നല്‍കണം; ഇല്ലെങ്കില്‍ ജൈവിക ആക്രമണമെന്ന് വിപ്രോയ്ക്ക് ഇ-മെയില്‍ സന്ദേശം

രാജ്യത്തെ ഉന്നത ഐ.ടി കമ്പനിയായ വിപ്രോയ്ക്ക് ഇ-മെയില്‍ ഭീഷണി. 500 കോടി രൂപയുടെ ബിറ്റ്‌കോയിന്‍ (ഡിജിറ്റല്‍ കറന്‍സി) നല്‍കിയില്ലെങ്കില്‍ ജൈവിക ആക്രമണം നടത്തുമെന്നാണ് ഭീഷണി. മാര്‍ച്ച് 25 നകം ബിറ്റ്‌കോയിന്‍ നല്‍കണമെന്നാണ് ആവശ്യം. മനുഷ്യര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയില്‍ ഭക്ഷണത്തിലോ മറ്റോ വിഷം പോലുള്ളവ പ്രയോഗിച്ച് ആക്രമണം നടത്തുന്നതാണ് ബയോ അറ്റാക്ക് അഥവാ ജൈവിക ആക്രമണം. പ്രകൃതിദത്തമായ വിഷങ്ങള്‍ കമ്പനിയുടെ കഫ്തീരിയകളിലും ടോയ്‌ലറ്റുകളിലും ഡ്രോണ്‍ വഴിയും പ്രയോഗിക്കുമെന്നാണ് ഭീഷണി. …

Read More »

രൂപ കുതിക്കുന്നു; പ്രവാസികള്‍ കിതയ്ക്കുന്നു

അടുത്ത കാലത്തായി ഇന്ത്യന്‍ വിനിമയ നിരക്കിലെ വര്‍ധനവ് ആസ്വദിച്ചിരുന്ന ഗള്‍ഫിലെ പ്രവാസികള്‍ക്ക് ഇന്ത്യന്‍ രൂപയുടെ മുന്നേറ്റം തിരിച്ചടിയാകുന്നു. ഒരു മാസത്തിലേറെയായി രൂപയുടെ മൂല്യം കൂടിവരുന്നത് മൂലം ഗള്‍ഫിലെ വിനിമയ നിരക്കില്‍ ഗണ്യമായ മാറ്റമാണ് വന്നിരിക്കുന്നത്. ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ടു വര്‍ഷത്തിനിടെ ഏറ്റവും മികച്ചനിലയിലാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയതെന്നാണ് കണക്കുകള്‍. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സഊദിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി …

Read More »

അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനം, ദക്ഷിണേഷ്യാ സാറ്റലൈറ്റ് വിക്ഷേപിച്ചു

ഐ.എസ്.ആര്‍.ഒയുടെ ദക്ഷിണേഷ്യാ സാറ്റലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 4.57 നായിരുന്നു പാകിസ്താന്‍ ഒഴികെയുള്ള ആറു സാര്‍ക്ക് രാജ്യങ്ങള്‍ക്കുള്ള സമ്മാനമായ ജി.എസ്.എല്‍.വി എഫ്- 09 ന്റെ വിക്ഷേപണം. വാര്‍ത്താവിനിമയ, പ്രക്ഷേപണ സാറ്റലൈറ്റാണ് ജി.എസ്.എല്‍.വി എഫ്- 09. ദക്ഷിണേഷ്യയിലെ സാമ്പത്തിക വികസനത്തിന് പിന്തുണ നല്‍കുന്നതാവും സാറ്റലൈറ്റെന്ന് മന്‍കി ബാത്ത് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, മാല്‍ദ്വീപ് തുടങ്ങിയ …

Read More »

ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

ഫിനാന്‍ഷ്യല്‍ ടെക്‌നോളജി രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കെപിഎംജിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഈ മേഖലയിലെ പണമിടപാടുകളും വായ്പാ നടപടികളും വര്‍ദ്ധിച്ചുവരുന്നതിനാലാണ് ഇത്തരമൊരു നീക്കം. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രംഗങ്ങളിലായിരിക്കും നിയന്ത്രണങ്ങള്‍ വരുക. മാര്‍ച്ച് പാദത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത് പേ ടിഎമ്മാണ്. ഏകദേശം 200 മില്ല്യണ്‍ ഡോളര്‍. പേമെന്റുകള്‍, ഓപ്പണ്‍ ഡാറ്റ, ഡാറ്റ അനലറ്റിക്‌സ് എന്നിവയ്ക്കു പുറമെ …

Read More »

വ്യാജ പാന്‍ കാര്‍ഡ് പരിശോധിക്കാനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

പാന്‍ കാര്‍ഡിനു വേണ്ടി ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന ഉത്തരവില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. വ്യാജനെ കണ്ടെത്താനാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെ അറ്റോണി ജനറല്‍ മുകുള്‍ രോഹ്തഗിയാണ് ഇക്കാര്യം അറിയിച്ചത്. ആധാര്‍ കാര്‍ഡ് ആക്ട് പ്രകാരം സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. ആക്ട് പ്രകാരം ആധാര്‍ വിവരങ്ങള്‍ അതോറിറ്റി സുരക്ഷയൊരുക്കുമെന്നും രോഹ്തഗി പറഞ്ഞു. പാന്‍ കാര്‍ഡിന് ആധാര്‍ …

Read More »

യു ടേണില്ല, ഇടയ്ക്ക് പ്രവേശനമില്ല; 20,000 കിലോമീറ്റര്‍ ഹൈവേ ഹൈസ്പീഡാവുന്നു

അടുത്ത നാല്-അഞ്ചു വര്‍ഷത്തിനുള്ളില്‍ 20,000 കിലോ മീറ്റര്‍ ഹൈവേ ഹൈ സ്പീഡ് റോഡാക്കാന്‍ പദ്ധതി. മൃഗങ്ങളെ തടയാന്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് ഹെവി വാഹനങ്ങള്‍ക്കും അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന പാതകള്‍ ഒരുക്കാനാണ് പദ്ധതി. നിലവില്‍ സൈക്കിള്‍ റിക്ഷ അടക്കം വ്യത്യസ്തങ്ങളായ വാഹനങ്ങള്‍ ഓടുന്ന നമ്മുടെ റോഡുകള്‍ വേഗത കുറയാനും ട്രാഫിക് തടസ്സങ്ങളുണ്ടാവാനും കാരണമാവുന്നു. ജപ്പാനിലെ നാലുവരിപ്പാതകള്‍ ദിനേന 40,000 വാഹനങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ ഇന്ത്യയില്‍ 20,000 വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. ഭൂമി ഏറ്റെടുത്തും നിക്ഷേപം …

Read More »