Home / വിനോദം (page 73)

വിനോദം

മെഗാഷോയുമായി പത്മശ്രീ ജയറാം ന്യൂജേഴ്‌സിയില്‍

   ന്യൂയോര്‍ക്ക്: മലയാളിയുടെ സ്വകാര്യ അഹങ്കാരമായ പ്രമുഖ ചലച്ചിത്രതാരം പത്മശ്രീ ജയറാം മെഗാഷോയുമായി ന്യൂജേഴ്‌സിയില്‍. നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈ വര്‍ഷത്തെ ഏറ്റവും മികച്ച എന്റര്‍ടെയ്ന്‍മെന്റ് ഷോയായ- ജയറാം ഷോ 2015 സെപ്തംബര്‍ 13-ന് ന്യൂജേഴ്‌സിയില്‍ . ഫെലിഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിനാണ് ഷോ. അമേരിക്കന്‍ മലയാളികള്‍ക്കായി ഏറ്റവും മികച്ച വിനോദ പരിപാടികള്‍ അവതരിപ്പിക്കുന്ന ഹെഡ്ജ് ഇവന്റ്‌സ് ന്യൂയോര്‍ക്കിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിപാടിയാണിതെന്ന് സംഘാടകന്‍ സജി …

Read More »

ഡോക്യുമെന്ററി മേള : അവാര്‍ഡുകളുടെ എണ്ണവും തുകയും വര്‍ദ്ധിപ്പിക്കും – മന്ത്രി തിരുവഞ്ചൂര്‍

കേരള രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡുകളുടെ എണ്ണവും തുകയും അടുത്ത വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് വനം-പരിസ്ഥിതി ഗതാഗത-സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കേരളത്തില്‍ നിന്നും അന്യ സംസ്ഥാനങ്ങളിലേക്ക്  പോയിക്കൊണ്ടിരിക്കുന്ന സിനിമാ വ്യവസായത്തെ തിരിച്ചുകൊണ്ടുവരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. സിനിമാ നിര്‍മ്മാണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് ചലച്ചിത്ര അക്കാദമിയുടെയും ചിത്രാഞ്ജലിയുടെയും സംയുക്താഭിമുഖ്യത്തില്‍ ചര്‍ച്ച നടത്തുമെന്നും  ഒറ്റപ്പാലത്ത് ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികളെടുക്കുമെന്നും അദ്ദേഹം …

Read More »

ജഗതി പങ്കെടുത്ത പരിപാടിയില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍

ഈരാറ്റുപേട്ട: പൊതുവേദിയിലെത്തിയ നടന്‍ ജഗതിയെ കാണാന്‍ മകള്‍ ശ്രീലക്ഷി എത്തിയത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് വഴിവെച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഉന്നതവിജയം നേടിയ പത്താം ക്ളാസ്, പ്ളസ്ടു വിദ്യാര്‍ഥികളെ അനുമോദിക്കുന്നതിനായി പി.സി ജോര്‍ജ് എം.എല്‍.എ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നാടകീയമായി ശ്രീലക്ഷ്മി അച്ഛനെ കാണാന്‍ വേദിയിലെത്തിയത്. പരിപാടി നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറി ജഗതിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. അവിചാരിതമായി വേദിയിലെത്തിയ പെണ്‍കുട്ടിയെ പി.സി ജോര്‍ജ് പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രീലക്ഷ്മി …

Read More »

മലയാള സിനിമയുടെ അമേരിക്കയിലെ ആദ്യ പ്രീമിയര്‍ ഷോ, ‘ഇവിടെ’ ന്യു ജെഴ്‌സിയില്‍; കാണാന്‍ വന്‍ തിരക്ക്.

മലയാള സിനിമയുടെ അമേരിക്കയിലെ ആദ്യത്തെ പ്രീമിയര്‍ ഷോ വന്‍ വിജയം. ശ്യാമപ്രസാദിന്റെ ‘ഇവിടെ’ കാണാന്‍ വന്‍ തിരക്ക്. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ആദരിച്ചു. ചരിത്രത്തില്‍ ആദ്യമായി മലയാള സിനിമയുടെ പ്രീമിയര്‍ വിജയകരമായി നടത്തി. നൂറു കണക്കിനാളുകള്‍ ന്യൂ ജേഴ്‌സി എഡിസണില്‍ സ്ഥിതി ചെയ്യുന്ന ബിഗ് സിനിമ തിയേറ്ററില്‍ എത്തി. ഏറെ ശ്രദ്ധേയമായ അക്കരക്കാഴ്ചകള്‍ എന്ന സിറ്റ്‌കൊമിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിച്ച അജയാന്‍ വേണുഗോപാലന്റെ കഥയെ ആസ്പദമാക്കി നിരവധി ദേശീയ അവാര്‍ഡുകള്‍ …

Read More »

സിനിമാനുഭവങ്ങള്‍ പങ്കുവച്ച് ഫെയ്‌സ് ടു ഫെയ്‌സ്

യഥാര്‍ത്ഥ ജീവിതത്തില്‍ കണ്ടുമുട്ടുന്ന സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കാനുതകുന്ന മാധ്യമമെന്ന രീതിയില്‍ ഡോക്യുമെന്ററിയുടെ പ്രസക്തി ചര്‍ച്ചചെയ്യപ്പെടുന്ന വേദിയായി ഇന്നലെ (ജൂണ്‍ 28) നടന്ന ഫെയ്‌സ് ടു ഫെയ്‌സ്. സംഗീതത്തിന് ദൃശ്യത്തിന്‍മേലുള്ള സ്വാധീനത്തെക്കുറിച്ചും അതിന്റെ നൂതന സാങ്കേതിക വശങ്ങളെക്കുറിച്ചും ‘തിയ്യേ’ മ്യൂസിക് വീഡിയോയുടെ സംവിധായകന്‍ അരുണ്‍സുകുമാര്‍ സംസാരിച്ചു.  ഐഡിഎസ്എഫ്എഫ്‌കെ പോലുള്ള ഫെസ്റ്റിവലുകളില്‍ തന്റെ മ്യൂസിക് വീഡിയോ പ്രദര്‍ശിപ്പിക്കുകവഴി എയ്ഡ്‌സ് മൂലം സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്ന വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ സാധിച്ചതിനെ …

Read More »

മികച്ച ചിത്രങ്ങളുമായി മേള നാലാം ദിനത്തിലേക്ക്

കേരള രാജ്യാന്തര ഡോക്യുമെന്ററി – ഹ്രസ്വചലച്ചിത്രമേള നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള ഏറ്റവും മികച്ച ചിത്രങ്ങള്‍ കാണാനാകുന്നതിലുള്ള സന്തോഷത്തിലാണ് സിനിമാ പ്രേമികള്‍. മേളയുടെ മൂന്നാം ദിനമായ ഇന്നലെ (ജൂണ്‍ 28) പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത് 32-ഓളം ചിത്രങ്ങള്‍. കാവ്യലോകത്തെ സമാനതകളില്ലാത്ത പ്രതിഭയായ ആറ്റൂര്‍ രവിവര്‍മ്മയുടെ ജീവിതത്തിന്റെയും സര്‍ഗ്ഗാത്മകതയുടെയും അതുല്യ നിമിഷങ്ങളെ കോര്‍ത്തിണക്കി സംവിധായകന്‍ അന്‍വര്‍ അലി അണിയിച്ചൊരുക്കിയ ‘മറുവിളി’, മലയാളത്തിന്റെ പ്രിയസംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണനെക്കുറിച്ച് ഗിരീഷ് കാസറവള്ളി അണിയിച്ചൊരുക്കിയ ‘ഇമേജ് …

Read More »

വ്യത്യസ്ത സിനിമാനുഭവങ്ങള്‍ പങ്കുവച്ച് മുഖാമുഖം

8-ാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചലച്ചിത്ര മേളയോടനുബന്ധിച്ചു നടന്ന മുഖാമുഖം  സംവിധായകരുടെ വ്യത്യസ്ത അനുഭവങ്ങളും ആശയങ്ങളും പങ്കുവച്ച വേദിയായി. മലയാളം ഉള്‍പ്പടെ വ്യത്യസ്ത ഭാഷകളില്‍ നിന്ന് ഏഴു സംവിധായകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തന്റെ ‘വാട്ടര്‍ മെലന്‍’ എന്ന സിനിമയില്‍ വിചിത്രമായ രീതിയില്‍ തണ്ണിമത്തന്റെ സാധ്യത ഉപയോഗിച്ചതിന്റെ ആവശ്യകത സംവിധായകന്‍ പ്രണവ് ഹരിഹര്‍ ശര്‍മ്മ പങ്കുവച്ചു. സ്വന്തം ജീവിത ചുറ്റുപാടിനോട് ഇഴചേര്‍ന്ന ഡോക്യുമെന്ററിയാണ് ‘ഫ്‌ളോട്ടിങ് ലൈഫ്’ എന്ന് സംവിധായകന്‍ ഹൗബന്‍ ബപന്‍ കുമാര്‍ പറഞ്ഞു. …

Read More »

ആശാ ശരത് കമല്‍ഹാസന്റെ നായികയാകുന്നു

ഗൃഹസദസുകളുടെ പ്രിയങ്കരി ആശാശരത് തമിഴില്‍ കമല്‍ഹാസന്റെ നായികയാകുന്നു. ഇതിനു മുമ്പ് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിലും ഐ.ജി ഗീതാ പ്രഭാകറായി ആശ അഭിനയിച്ചിരുന്നു. തൂങ്കാവനം എന്ന ആക്ഷന്‍ ത്രില്ലറിലാണ് ആശ കമലിനൊപ്പം എത്തുന്നത്. കമല്‍ഹാസന്റെ അടുത്ത സഹായിയായ രാജേഷ് ആണ് തൂങ്കാവനത്തിന്റെ സംവിധായകന്‍. പാപനാശത്തില്‍ ആശയുടെ ഉജ്ജ്വല പ്രകടനം കണ്ടാണ് തൂങ്കാവനത്തിലും കമലിന്റെ നായികയാകാന്‍ അവസരം ലഭിച്ചത്. തൂങ്കാവനത്തില്‍ തൃഷ, മധു ശാലി, മനീഷ കൊയ്‌രാള എന്നിവരാണ് മറ്റ് നായികമാര്‍. …

Read More »

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാം: അമേരിക്കന്‍ ഡെയ്‌സ്: 2015 ജൂലൈ 10

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ മുന്‍പോട്ടുള്ള സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ‘അമേരിക്കന്‍ ഡെയ്‌സ്’ എന്ന സ്റ്റേജ്‌ഷോ ഈ വരുന്ന ജൂലൈ പത്ത് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സോകാക്കിയിലുള്ള നൈല്‍സ് വെസ്റ്റ് ഹൈസ്‌ക്കൂളില്‍ വച്ച് നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള ടിക്കറ്റ് വില്‍പ്പനയും മറ്റ് ക്രമീകരണങ്ങളും ദ്രുതഗതിയില്‍ നടക്കുന്നതായി, ഈ പരിപാടിയുടെ കണ്‍വീനേഴ്‌സായി പ്രവര്‍ത്തിക്കുന്ന ഗ്രേസി വാച്ചാച്ചിറ, രാജു വര്‍ഗ്ഗീസ്, സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അറിയിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന …

Read More »

കലാഭവന്‍ ഷാജോണ്‍ ഞാന്‍ അമേരിക്കയില്‍ വിത്ത് മിത്രാസ് രാജന്‍ എന്ന ഷോയിലൂടെ പ്രവാസി ചാനലില്‍

അമേരിക്കന്‍ മലയാളികള്‍ എല്ലാ ശനിയാഴ്ചകളിലും ആകാംഷയോടെ കാത്തിരിക്കുന്ന പ്രവാസി ചാനലിലെ ഞാന്‍ .അമേരിക്കയില്‍ വിത്ത് മിത്രാസ് രാജ് എന്ന ടെലിവിഷന്‍ ചാറ്റ് ഷോയില്‍ ഈ വരുന്ന ജൂണ് 27 രാവിലെ 10.30 നു നിങ്ങളുടെ ഏവരുടെയും പ്രിയങ്കരനായ കലഭാവാന്‍ ഷാജോണ് അവരുടെ സിനിമ അനുഭവങ്ങളും അമേരിക്കന്‍ യാത്രവിശേഷങ്ങളും പങ്കുവെക്കാന്‍ നിങ്ങളുടെ സ്വീകരണ മുറിയിലേക്ക് എത്തിച്ചേരുന്നു. മിത്രാസ് പ്രോടെക്ക്ഷന്‌സും പ്രവാസി ടെലിവിഷനും കൈകോര്‍ത്തുപിടിച്ചു നിര്‍മിച്ച ഈ ടെലിവിഷന്‍ ഷോയില്‍ മലയാളസിനിമ മേഖലയിലെ …

Read More »