Home / വിനോദം / സിനിമ (page 30)

സിനിമ

ഭാവന വിവാഹിതയാകുന്നു

തിരുവനന്തപുരം: നടി ഭാവന വിവാഹിതയാകുന്നു. ഈ വര്‍ഷം തന്നെ വിവാഹമുണ്ടാകും. കന്നട സിനിമയിലെ യുവ നിര്‍മ്മാതാവാണ് വരന്‍. ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്ന പറഞ്ഞ താരം പക്ഷെ വരന്റെ പേര് വെളിപ്പെടുത്തിയില്ല. കപ്പ ടീവിയിലെ സ്റ്റാര്‍ ജാമില്‍ സംസാരിക്കുമ്പോഴാണ് ഭാവന തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

Read More »

കല്‍പ്പനയുടെ അവസാന ചിത്രത്തിന്റെ ടീസര്‍ എത്തി

നാഗാര്‍ജ്ജുനയേയും കാര്‍ത്തിയേയും പ്രധാനകഥാപാത്രങ്ങളാക്കി വംശി സംവിധാനം ചെയ്യുന്ന തോഴ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. അന്തരിച്ച നടി കല്‍പ്പനയുടെ അവസാന ചിത്രം കൂടിയാണിത്. ദ് ഇന്‍ടച്ചബിള്‍സ് എന്ന ഫ്രഞ്ച് സിനിമയുടെ റീമേക്കാണ് ഈ ചിത്രം. തമനയാണ് ചിത്രത്തിലെ നായിക. തമിഴിലും തെലുങ്കിലുമായി ഒരേ സമയത്ത് ഒരുങ്ങുന്ന ചിത്രത്തിന് തെലുങ്കില്‍ നല്‍കിയിരിക്കുന്ന പേര് ഊപ്പിരി എന്നാണ്. അനുഷ്‌കാ ഷെട്ടിയും ശ്രിയാ ശരണും ഈ ചിത്രത്തില്‍ അതിഥി താരങ്ങളായി എത്തുന്നുണ്ട്. മലയാളിയായ ഗോപിസുന്ദര്‍ …

Read More »

പുകവലിക്കണോ സണ്ണി ലിയോണ്‍ വേണോ?

പുകവലിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാത്തവരില്ല. പുകവലി തുടര്‍ന്നാല്‍ ജീവന്‍ പോവുക മാത്രമല്ല, ബോളിവുഡിന്റെ മാദകറാണി സണ്ണി ലിയോണിനൊപ്പം ചിലവിടേണ്ട വിലപ്പെട്ട സമയവും നഷ്ടമാകും. ചിലര്‍ക്കെങ്കിലും ജീവനേക്കാള്‍ വലുതാകും ഇതെന്ന കാര്യത്തില്‍ ഒരു തര്‍ക്കവും വേണ്ട. ഇലവന്‍ മിനിറ്റ്‌സ് എന്ന നാലര മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന പരസ്യത്തിലാണ് ആളുകളെ പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാനായി സണ്ണി ലിയോണ്‍ എത്തുന്നത്. പുകവലിച്ച് സ്‌പോഞ്ച് പോലെയാകുന്ന ശ്വാസകോശം കണ്ടു മടുത്തവരെ എന്നാല്‍, ആവേശം …

Read More »

വരുന്നു; ജീത്തു-മമ്മൂട്ടി ചിത്രം

കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയും ജീത്തു ജോസഫും ഒന്നിക്കുന്നു. പൃഥ്വിരാജ് നായകനാവുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ഊഴത്തിനുശേഷം ജീത്തു ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയാവും നായികയെന്നാണ് സൂചന. ചിത്രം ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്. ഊഴം പൂര്‍ത്തിയായാല്‍ ഉടനെ ജീത്തും മമ്മൂട്ടി ചിത്രത്തിന്റെ കടലാസ് പണികള്‍ തുടങ്ങും. എന്നാല്‍, ഇത് സംബന്ധിച്ച് ജീത്തുവില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. ഊഴത്തിനുശേഷം ഒരു മോഹന്‍ലാല്‍ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ജീത്തു. എന്നാല്‍, ലാലിന്റെ …

Read More »

ദീപിക ബ്രാഡ് പിറ്റിന്റെ നായികയാവുന്നു

അതിരുകള്‍ ഭേദിച്ച് ഉയരങ്ങളിലേയ്ക്ക് പറക്കുകയാണ് ദീപിക പദുക്കോണ്‍. വിന്‍ ഡീസലിനൊപ്പം ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജില്‍ തിളങ്ങിയ ദീപിക ഹോളിവുഡില്‍ തന്നെ മറ്റൊരു വന്‍ ചിത്രത്തിനുള്ള ഒരുക്കത്തിലാണ്. നായകന്‍ മറ്റാരുമല്ല, ഓസ്‌ക്കര്‍ അവാര്‍ഡ് ജേതാവ് ബ്രാഡ് പിറ്റ്. എന്റ്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റായ പിങ്ക്‌വില്ലയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദീപികയുടെ ആദ്യ ഹോളിവുഡ് ചിത്രമായ ട്രിപ്പിള്‍ എക്‌സ്: ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. …

Read More »

ക്രിസ്റ്റൽ ഡെയർ പുരസ്കാരം ഒറ്റാലിന്

ബർലിൻ രാജ്യാന്തരചലച്ചിത്രമേളയിൽ ഒറ്റാലിന് അംഗീകാരം. മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റൽ ഡെയർ പുരസ്കാരം ഒറ്റാലിന് ലഭിച്ചു.

Read More »

ഡാനിയല്‍ ക്രെയ്ഗ് ജെയിംസ് ബോണ്ടിന്റെ കുപ്പായമഴിക്കുന്നു

ഒന്‍പത് വര്‍ഷത്തിനുശേഷം ഡാനിയല്‍ ക്രെയ്ഗ് സീക്രട്ട് ഏജന്റ് ജെയിംസ് ബോണ്ടിന്റെ കുപ്പായമഴിക്കാന്‍ ഒരുങ്ങുകയാണ്. ഇരുപത് എപ്പിസോഡുകള്‍ നീണ്ടുനില്‍ക്കുന്ന പ്യൂരിറ്റി എന്ന ടെലിവിഷന്‍ പരമ്പരയ്ക്കുവേണ്ടിയാണ് ക്രെയ്ഗ് സീക്രട്ട് ഇന്റലിജന്‍സ് സര്‍വീസ് ഏജന്റായ ബോണ്ടിന്റെ വേഷം ഉപേക്ഷിക്കുന്നത്. ജൊനാഥന്‍ ഫ്രേസന്റെ വിഖ്യാത നോവലിനെ അധികരിച്ചാണ് പരമ്പര ഒരുക്കുന്നത്. ഷോടൈം, എഫ്.എക്‌സ്, നെറ്റ്ഫ്‌ളിക്‌സ്, ഹുലു, ആമസോണ്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ പ്യരിറ്റിയും സംപ്രേഷണത്തിനായി മത്സരം ആരംഭിച്ചുകഴിഞ്ഞു. ബോണ്ട് പരമ്പരയിലെ ഏറ്റവും അവസാന ചിത്രമായ സ്‌പെക്ടര്‍ …

Read More »

കാക്കിയണിഞ്ഞ് മമ്മുക്ക രഞ്ജി പണിക്കറുടെ മകനൊപ്പം

അറുപതിലും ഇരുപതിന്റെ ചുറുചുറുക്കോടെ പറന്നു നടക്കുന്ന മമ്മൂട്ടിയെ ആസ്പത്രിയിലാക്കി വാര്‍ത്താആഘോഷിക്കുമ്പോഴും താരം പുതിയ ചിത്രത്തിന്റെ തിരക്കില്‍. ഭരത് ചന്ദ്രനേയും ജോസഫ് അലക്‌സിനേയും സൃഷ്ടിച്ച രഞ്ജി പണിക്കറുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സി.ഐ രാജന്‍ സക്കറിയ എന്ന ശക്തമായ പോലീസ് വേഷത്തിലാണ് മമ്മുക്ക എത്തുക. ചിത്രത്തിന്റെ സെറ്റില്‍ താരം ജോയിന്‍ ചെയ്തു. ദുബായില്‍ ഏതാനും പരിപാടികളില്‍ പങ്കെടുക്കുന്നതിനിടെ അല്‍പം ക്ഷീണം അനുഭവപ്പെട്ടതാണ് കഴിഞ്ഞയിടെ മമ്മൂട്ടിക്ക് …

Read More »

സത്യം പറയാൻ എനിക്കു പേടിയില്ല: ആഷിക്ക് അബു

ആഷിക്ക് അബു എന്തിന് രാഷ്ട്രീയം പറയുന്നു? സിനിമക്കാർ പൊതുവെ രാഷ്ട്രീയപ്രവർത്തനം നടത്താൻ പാടില്ല എന്നൊന്നും ഇല്ല. രാഷ്ട്രീയ നിലപാട് എടുക്കാൻ പാടില്ലാത്തവരാണെന്നുള്ള തെറ്റായ ധാരണ എങ്ങനെയോ നമുക്ക് വന്നുകഴിഞ്ഞു. പലരും നിങ്ങൾ സിനിമ ചെയ്താൽ പോരെ എന്തിനാണ് രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടുന്നതെന്നു ചോദിച്ചപ്പോൾ ഞാനും ആലോചിച്ചു. ഇതൊക്കെ പറയാൻ ഇവിടെ രാഷ്ട്രീയക്കാരുണ്ടല്ലോ എന്തിനാണ് സിനിമക്കാരുടെ ആവശ്യം. സത്യത്തിൽ കലാകാരന്മാരായിട്ടുള്ള ആളുകളും സിനിമാക്കാരായിട്ടുള്ള ആളുകളും എഴുപതുകളിൽ വയലാർ, പ്രേംനസീർ അങ്ങനെ ഒരുപാടാളുകളിൽ ആ …

Read More »

മാധ്യമപ്രവർത്തകരുടെ വായടപ്പിച്ച് രജനീകാന്ത്

പൊതുചടങ്ങുകളിലോ പരസ്യപ്രചാരണങ്ങളിലോ എന്തിന് രാഷ്ട്രീയത്തിൽ പോലും താരബഹുമതി ഉപയോഗിക്കാത്ത നടനാണ് രജനീകാന്ത്. ഇത്തരം ചടങ്ങുകളും മറ്റും ഒഴിവാക്കുകയും ഇതിനോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയുമാണ് താരം ചെയ്യുന്നത്. പുതിയ ചിത്രമായ കബലിയുടെ ചിത്രീകരണത്തിന് ശേഷം ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചെത്തിയ രജനിയെകാത്ത് വലിയൊരു മാധ്യമപ്പട തന്നെ ഉണ്ടായിരുന്നു. വരുന്ന തമിഴ്നാട് സ്റ്റേറ്റ് ഇലക്ഷനെക്കുറിച്ചുള്ള രജനിയുടെ അഭിപ്രായമായിരുന്നു ഏവർക്കും അറിയേണ്ടത്. ഈ ചോദ്യത്തിന് ഒരേ ഒരു ഉത്തരമാണ് സ്റ്റൈൽ മന്നൻ പറഞ്ഞത്. ‘ എനിക്കൊന്നും തോന്നുന്നില്ല’. …

Read More »