കൊച്ചി ∙ ഇരുമ്പനത്തുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരിക്കുകയും മൂന്ന് പേർ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച്ചെ 4:50ഓടെ കാഞ്ഞിരപ്പള്ളി റജിസ്ട്രേഷനിലുള്ള കാര്‍ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് എതിര്‍ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.
അപകടത്തിന് ശേഷം സമീപവാസികൾ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകി. കാറില്‍ കുടുങ്ങിയ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഡ്രൈവറുടെ ജീവന് രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന നാല് പേരില്‍ മൂന്ന് പേരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അപകടത്തില്‍പ്പെട്ടവരുടെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.














































