ജിദ്ദ ∙ സൗദിയിൽ വ്യോമയാന ചട്ടങ്ങൾ ലംഘിച്ചതിന് വിമാനക്കമ്പനികൾക്കും വ്യക്തികൾക്കും കനത്ത പിഴ ചുമത്തി സിവിൽ ഏവിയേഷൻ അതോറിറ്റി. യാത്രക്കാരുടെ പരാതികളും വ്യോമയാന മേഖലയിൽ ഉണ്ടായ നിയമലംഘനങ്ങളും അടിസ്ഥാനമാക്കിയാണു നടപടി. സുരക്ഷാനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ചില യാത്രക്കാരെയും പ്രതിക്കൂട്ടിലാക്കി.
വർഷത്തിന്റെ ആദ്യ മൂന്ന് മാസത്തിനിടെ 147 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഇതിന്റെ ഭാഗമായി 38 ലക്ഷം റിയാൽ പിഴ ചുമത്തിയതായും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
യാത്രക്കാരുടെ രേഖാപരിശോധന, സമയക്രമം പാലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ വീഴ്ച വരുത്തിയതിന് 10 ലക്ഷം റിയാൽ പിഴ ചുമത്തിയപ്പോൾ, യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ airlines വീഴ്ച വരുത്തിയതിന് 27.7 ലക്ഷം റിയാലിന്റെ പിഴ കൂടി ഈടാക്കി.














































