CrimeKeralaLatest NewsPolitics

വീണാ വിജയനെതിരായ കേസ് പാർട്ടി ഏറ്റെടുക്കില്ല, വഴിവിട്ട സഹായമൊന്നുമില്ല: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ മാടസപ്പടി കേസ് സിപിഎം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേസ് വീണയും എക്‌സാലോജിക് കമ്പനിയും നേരിട്ടുതീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി ഈ വിഷയത്തിൽ വഴിവിട്ട സഹായമൊന്നും നൽകില്ലെന്നും, ഇതിനെ കുറിച്ച് സിപിഎമ്മിൽ ആന്തരിക ചര്‍ച്ചയൊന്നും ഉണ്ടായിട്ടില്ലെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

തുടർന്ന്, കേസിന് പിന്നിൽ രാഷ്ട്രീയ അജൻഡയുണ്ടെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. പാർട്ടി കോൺഗ്രസ് നടക്കുന്ന സമയത്താണ് പ്രോസിക്യൂഷൻ നടപടികൾ വന്നതെന്നും, ഇത് മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.

Show More

Related Articles

Back to top button