KeralaLatest News
മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്; നാലുപേർ കസ്റ്റഡിയിൽ

മലപ്പുറം: മഞ്ചേരിയിൽ എൻഐഎ സംഘം നടത്തിയ റെയ്ഡിൽ എസ്‌ഡിപിഐ പ്രവർത്തകരായി കരുതുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തു. പുലർച്ചെ മൂന്ന് മണിയോടെ കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘം അഞ്ചിടങ്ങളിലായി പരിശോധന നടത്തുകയും നാല് വീടുകളിൽ നിന്ന് ഒരാൾ വീതം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ എസ്‌ഡിപിഐയുടെ ബ്രാഞ്ച് പ്രസിഡന്റാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇതുവരെ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്നും, ഇയാളുടെ തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു മണിക്കൂറിനുള്ളിൽ പരിശോധന പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ, കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത ശേഷം അതാത് സാഹചര്യങ്ങൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുമെന്ന് വീട്ടുകാരോട് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.




