AmericaCrimeLatest NewsNews

സോസേജിനും മറ്റു മാംസ ഉത്പന്ന ങ്ങൾക്കുമേൽ മൂത്രമൊഴിച്ചു; ഫ്‌ളോറിഡയിൽ 70കാരൻ അറസ്റ്റിൽ

ഫ്‌ളോറിഡ : ഫ്‌ളോറിഡയിലെ ഒരു സ്റ്റോറിൽ വിൽപ്പനക്കായിരുന്ന ഒരുപാട് വിലമതിക്കുന്ന മാംസ ഉത്പന്നങ്ങൾക്കുമേൽ മൂത്രമൊഴിച്ച സംഭവത്തിൽ 70 വയസ്സുകാരനായ പാട്രിക് ഫ്രാൻസിസ് മിച്ചൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. olay ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ ഉള്ള ലേഡി ലേക്ക് എന്ന സ്ഥലത്തെ സാംസ് ക്ലബ് എന്ന സൂപ്പർ മാർക്കറ്റിലാണ് ഈ അവിശ്വസനീയമായ സംഭവമുണ്ടായത്.

ഏകദേശം ഒമ്പത് ലക്ഷം രൂപ വിലവരുന്ന ഉത്പന്നങ്ങളാണ് ഇതോടെ പൂർണമായി നശിക്കേണ്ടിവന്നത്. 188 യൂണിറ്റ് വിയന്ന സോസേജുകളും 345 ടിൻ സ്പാം ക്ലാസിക് മാംസ ഉത്പന്നങ്ങളുമാണ് ഉപേക്ഷിക്കേണ്ടിവന്നത്. സംഭവം കണ്ട് സ്റ്റോറിലെ ജീവനക്കാരെ അതിനുള്ളറിവിൽ ആളുടെ വിവരങ്ങൾ നൽകിയതോടെയാണ് പരിശോധന ആരംഭിച്ചത്.

സിസിടിവി ദൃശ്യങ്ങളും അംഗത്വ രേഖകളും പരിശോധിച്ചാണ് ഇയാൾ ആരെന്ന് വ്യക്തമായത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം മിച്ചൽ സ്ഥലം വിട്ടിരുന്നുവെങ്കിലും ഉടൻ പൊലീസ് പിടികൂടി. ഇപ്പോൾ ഇയാൾക്ക് എതിരെ കര്‍ശന നിയമനടപടികള്‍ തുടരുകയാണ്.

സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധത്തിനിട യാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടകരമായ പ്രവൃത്തികൾക്കെതിരെ കനത്ത ശിക്ഷ വേണമെന്നാവശ്യപ്പെട്ട് നിരവധി ആളുകൾ രംഗത്തെത്തി.

Show More

Related Articles

Back to top button