KeralaLatest NewsNews

സമൂഹനന്മയുടെ സന്ദേശവുമായി ദേശീയ സേവാഭാരതിയുടെ ജില്ലാ സമ്മേളനം തിരുവാറന്മുളയിൽ

പത്തനംതിട്ട: നന്മയുടെ സമൂഹം പടുത്തുയർത്തുന്ന സേവനപ്രവർത്തനങ്ങൾ ആണ് കാലഘട്ടത്തെ അതിജീവിപ്പിക്കുന്നത് എന്ന് ലോക കേരള സഭ മുൻ അംഗവും, വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് അംഗവുമായ ജോസ് കോലത്ത് പറഞ്ഞു. ആറന്മുളയിൽ നടന്ന ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ വാർഷിക പൊതുയോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ലോകത്ത് കേവലം ആൾക്കൂട്ടം പോലെ ജീവിക്കുന്നവരല്ല, പരസ്പരസഹായത്തോടെ മുന്നേറുന്ന സമൂഹമാണ് കാലത്തിന് ആവശ്യം എന്നും അദ്ദേഹം പ്രസ്താവിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ 400-ത്തിലധികം പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ഡി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ. സന്തോഷ് കുമാർ വാർഷിക റിപ്പോർട്ടും ട്രഷറർ അനിൽ കുമാർ മിനിട്ടുകളും അവതരിപ്പിച്ചു. ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണൻ സെവാ സന്ദേശം പങ്കുവച്ചു.

വർഷം മുഴുവൻ ദു:ഖത്തിലേക്കും ദുരിതത്തിലേക്കും കൈ നീട്ടി നിൽക്കുന്ന സംഘടനയായ സേവാഭാരതി, 10 ആംബുലൻസുകളും, 10 പാലിയേറ്റീവ് കെയർ യൂണിറ്റുകളും, 13 ശവസംസ്കരണ കേന്ദ്രങ്ങളും, 7 മൊബൈൽ മോർച്ചറികളും, സൗജന്യ ചികിത്സാസഹായം, ഭവന നിർമാണം, വിദ്യാഭ്യാസ സഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ലഹരിക്കെതിരായ ബോധവത്കരണ പരിപാടികൾ ഈ പ്രവർത്തനങ്ങൾക്ക് പുതുമയും സമൂഹപിന്തുണയും പകരുന്നു.

ജില്ലാ വിദ്യാഭ്യാസ വിഭാഗം കൺവീനർ പി. പ്രസാദ് സ്വാഗതവും, സമിതി അംഗങ്ങളായ കെ.ജി. പ്രദീപ് കുമാർ ശ്രദ്ധാഞ്ജലിയും, വിദ്യാനന്ദ വിദ്യാപീഠം മാനേജർ അജയകുമാർ വല്ലിയുഴത്തിൽ, സേവാഭാരതി സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്ത് എന്നിവർ ആശംസകളും പങ്കുവച്ചു.

മഴയും കാലാവസ്ഥയുമെല്ലാം വെല്ലുവിളിച്ചും നൂറുകണക്കിന് പ്രവർത്തകർ ഒരുക്കിയ സാന്നിധ്യത്തിന് പിന്നിൽ സേവാഭാരതിയുടെ അടിയുറച്ച ദൗത്യബോധവും സമൂഹം നന്മയിലേക്കായുള്ള പ്രതിജ്ഞയും തെളിയിച്ചു.

യോഗം സമാപിപ്പിച്ച ജില്ലാ സെക്രട്ടറി എസ്. സരിതമോൾ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

Show More

Related Articles

Back to top button