പുതുപ്പള്ളി ∙ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബിജെപി ഒരു കാരണവശാലും ജയിക്കരുത് എന്നു തന്നെയായിരുന്നു ആഗ്രഹം. പരാജയത്തിന് മുന്നണിക്കും പാർട്ടിക്കും തുല്യ ഉത്തരവാദിത്വമുണ്ട്. ചെയർമാൻ എന്ന നിലയിൽ തനിക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ട്. അരോപിധവിധേയർ മൽസരിച്ചത് തിരിച്ചടിയായെന്ന് വിശ്വസിക്കുന്നില്ല. പ്രതീക്ഷിക്കാത്ത രീതിയിലുള്ള വിധിയെഴുത്താണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് ആകുമോ എന്നു ചോദിച്ചപ്പോൾ ഇക്കാര്യം തീരുമാനിക്കേണ്ടത് എംഎൽഎമാരും പാർട്ടിയുമാണ് എന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഇങ്ങനൊരു തിരിച്ചടി പ്രതീക്ഷിച്ചില്ല. എന്നാൽ തോൽവി തോൽവിയാണ്. ജയം ജയവും. പുതുപ്പള്ളിയിലെ ജനങ്ങൾ നല്ല ഭൂരിപക്ഷം ഇത്തവണയും നൽകി. കോൺഗ്രസ് തിരിച്ചുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.