വയനാട് സ്വ്‌ദേശി ഡോ. ഭാര്‍ഗവ് മല്ലപ്പയ്ക്ക് ആഗോള അംഗീകാരം

ന്യൂഡല്‍ഹി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ 1952ല്‍ സ്ഥാപിക്കപ്പെട്ട ഭാരത് സേവക് സമാജിന്റെ (പീപ്പ്ള്‍ ഫോറം ഓഫ് ഇന്ത്യ) ദേശീയ ഉപാധ്യക്ഷനും വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയുമായ ഡോ. ഭാര്‍ഗവ് മല്ലപ്പയ്ക്ക് കോമണ്‍വെല്‍ത്ത് അനുബന്ധ സംഘടനയായ ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ യുണൈറ്റഡ് കിംഗ്ഡം അസോസിയേഷന്‍ കോമണ്‍വെല്‍ത്ത് (ജിഐയുകെഎസി) അഭിനന്ദനപത്രം നല്‍കി ആദരിച്ചു. ജിഐയുകെഎസിയുടെ യുവജനക്ഷേമ, കായിക മന്ത്രി ഒപ്പിട്ട സര്‍ട്ടിഫിക്കറ്റില്‍ പൊതുനന്മക്കായുള്ള ഡോ. ഭാര്‍ഗവ് മല്ലപ്പയുടെ സേവനങ്ങളെ ഔദ്യോഗികമായി അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘകാല സാമൂഹിക പ്രവര്‍ത്തനവും സമൂഹിനീതി ഉറപ്പാക്കാനുള്ള ഉദ്യമങ്ങള്‍ക്കും മാനവികതയില്‍ ഊന്നിയ ഇടപെടലുകളും കണക്കിലെടുത്താണ് അംഗീകാരം. പീപ്പ്ള്‍ പോറം ഓഫ് ഇന്ത്യ ലക്ഷ്യമിടുന്ന പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഡോ. ഭാര്‍ഗവ് മല്ലപ്പ. വിദ്യാഭ്യാസ സൗകര്യങ്ങളുടെ വിപുലീകരണം,പൗരബോധം പ്രോല്‍സാഹിപ്പിക്കല്‍ തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമാണ്.
കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങള്‍ക്കിടയില്‍ മനുഷ്യ വിഭവശേഷിയുടെ കൃത്യമായ ഉപയോഗത്തിലൂടെയുള്ള വികസനവും സാംസ്‌കാരിക സഹകരണവും യുവജനങ്ങളുടെ ഏകോപനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് അനുബന്ധ സംഘടനയാണ് ഗവണ്‍മെന്റ് ഇന്റര്‍നാഷണല്‍ യുണൈറ്റഡ് കിംഗ്ഡം അസോസിയേഷന്‍ കോമണ്‍വെല്‍ത്ത് (ജിഐയുകെഎസി).




