KeralaLatest NewsNews

ദ്വീപുകളുടെ സമഗ്ര ടൂറിസം വികസനം: അന്താരാഷ്ട്ര സെമിനാര്‍ കടമക്കുടിയില്‍;ബോള്‍ഗാട്ടി പാലസില്‍ നടന്ന ആലോചന യോഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

പോള്‍ കറുകപ്പിള്ളില്‍

കടമക്കുടി: വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും. കടമക്കുടി, വാലി ഓഫ് ഹെവന്‍ എന്നു പേരിട്ടിരിക്കുന്ന സെമിനാര്‍ ഈ മാസം 13-നു കോതാട് നിഹാര റിസോര്‍ട്ടില്‍ വച്ചു നടക്കും. ടൂറിസം മേഖലയി നിന്നുള്ള സംരഭകരും വിദ്ഗദരും സെമിനാറില്‍ പങ്കെടുക്കും.

പതിനാലു ദ്വീപുകളുടെ സമൂഹമായ കടമക്കുടിയുടെയും വൈപ്പിന്‍കരയുടെയും വിനോദ സഞ്ചാര സാധ്യതകളെയും നടപ്പിലാക്കേണ്ട പദ്ദതികളെയും കുറിച്ചുള്ള സമഗ്രമായ മാസ്റ്റര്‍ പ്ലാനിനു സെമിനാറില്‍ രൂപകല്പന ചെയ്യും. ദ്വീപുകളുടെ സാധ്യതകളും പ്രത്യേകതകളും പുറംലോകത്തേക്ക് എത്തിക്കുന്നതിനായുള്ള വൈവിധ്യമാര്‍ന്ന പദ്ദതികളും ആവിഷ്‌ക്കരിക്കും. ബോള്‍ഗാട്ടി പാലസില്‍ നടന്ന ആലോചന യോഗം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ് അധ്യക്ഷത വഹിച്ചു. ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഗിരീഷ്, ഡപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡിടിപിസി സെക്രട്ടറി ലിജു ജോസഫ്, ജസ്റ്റീസ് ദിനേശന്‍, കെ.എസ്. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, പഞ്ചായത്തു പ്രസിഡന്റുമാരായ നീതു ബിനോദ്, മിനി രാജു, രസികല പ്രിയരാജ്, മാതൃഭൂമി ലേഖകന്‍ കെ.വി. രാജശേഖരന്‍, ഫൊക്കാനയുടെ മുൻ പ്രസിഡന്റും , കേരള ടൈംസ് പത്രത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ പോള്‍ കറുകപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ദ്വീപുകളുടെ നൈസര്‍ഗികമായ സൗന്ദര്യവും അനന്ത സാധ്യകളും അനുയോജ്യമായ രീതിയില്‍ വിനിയോഗിക്കപ്പെടാന്‍ ലക്ഷ്യമിട്ടാണ് ഇന്റര്‍നാഷ്ണല്‍ സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നു കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

Show More

Related Articles

Back to top button