KeralaLatest NewsNews

കടമക്കുടി സെമിനാർ പുരസ്കാരം മാതൃഭൂമി വരാപ്പുഴ ലേഖകൻ കെ വി രാജശേഖരന്.

കോതാട്: കടമക്കുടി ഇന്റർനാഷണൽ ടൂറിസം സെമിനാറിന്റെ ഭാഗമായ മാധ്യമ അവാർഡ് മാതൃഭൂമി വരാപ്പുഴ ലേഖകൻ കെ വി രാജശേഖരന് സമ്മാനിക്കും.
കടമക്കുടിയുടെ ടൂറിസം സാധ്യതകൾ ലോകത്തിനു പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ചതിനാണ് പുരസ്കാരം നൽകുന്നതെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ അറിയിച്ചു. സെപ്റ്റംബർ ആദ്യവാരം വൈപ്പിനിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ വേളയിൽ ഡിടിപിസിക്കു വേണ്ടി എംഎൽഎ അവാർഡ് സമ്മാനിക്കും.

കടമക്കുടി ദ്വീപുകളെ കുറിച്ച് എഴുതിയ പരമ്പരയ്ക്ക് 2017 ലെ സംസ്ഥാന മീഡിയ അക്കാദമി അവാർഡ് ഉൾപ്പടെ വിവിധ പുരസ്കാരങ്ങൾ രാജശേഖരനു ലഭിച്ചിട്ടുണ്ട്. ഭാര്യ: സ്മിത. മക്കൾ: ഗായത്രി, സംഗീത്

Show More

Related Articles

Back to top button