ടെക്സ്‌റ്റൈല്‍ ഉത്പന്നങ്ങളുടെ വിപണനത്തിനായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം

തിരുവനന്തപുരം : എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, മത്സരക്ഷമമാക്കുക, ലാഭകരമാക്കുക എന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് നിയമ, വ്യവസായ, കയര്‍ മന്ത്രി പി. രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈല്‍ യൂണിറ്റുകളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉത്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പദ്ധതി ലാഭകരമാകുന്നില്ലെങ്കില്‍ അടുത്ത ഉത്പന്നം കൊണ്ടുവരികയാണ് ലക്ഷ്യം. പൊതുമേഖലയില്‍ നിന്നുകൊണ്ട് തന്നെ ഇതിനായി സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കും. ഈ വര്‍ഷം 21 സ്ഥാപനങ്ങള്‍ ലാഭത്തിലെത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ മാറികൊണ്ടിരിക്കുന്നതിന്റെ തെളിവുകളാണ് ഇന്ന് പുറത്തിറക്കിയ ഉത്പന്നങ്ങള്‍. കാലം ആവശ്യപ്പെടുന്ന മാറ്റത്തോടുകൂടി വൈവിധ്യവത്ക്കരണം നടപ്പിലാക്കി കമ്പോളത്തിന്റെ അഭിരുചിക്ക് അനുസൃതമായ ഉത്പന്നങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഗാര്‍മെന്റ് നിര്‍മാണത്തിനുള്ള പദ്ധതി നടപ്പാക്കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്ടര്‍ ട്രാന്‍സ്ഫോര്‍മേഷന്റെ (ബിപിടി) നേതൃത്വത്തില്‍ സി-ഡിറ്റിന്റെ സഹായത്തോടെയാണ് എല്ലാ ടെക്സ്റ്റൈല്‍ യൂണിറ്റുകളുടെയും ഉല്‍പ്പന്നങ്ങള്‍ ഇ-ബിഡ്ഡിംഗ്, ഇ-ലേലം എന്നിവയിലൂടെ വില്‍ക്കുന്നതിനുള്ള ഒരു ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം http://www.bpt.cditproject.org/ വികസിപ്പിച്ചെടുത്തത്. ചടങ്ങില്‍ വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ്, വ്യവസായ വാണിജ്യ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ശ്രീമതി. ആനി ജൂല തോമസ് ഐഎഎസ്, ശ്രീ. അജിത്കുമാര്‍.കെ, എക്സിക്യൂട്ടിവ് ചെയര്‍മാന്‍,(ബിപിടി), ശ്രീ. സതീഷ് കുമാര്‍.പി, മെമ്പര്‍ സെക്രട്ടറി (ബിപിടി), വ്യവസായ വകുപ്പിലെയും, ബിപിടി യിലെയും, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും, വാണിജ്യ പങ്കാളികളും ചടങ്ങില്‍ പങ്കെടുത്തു.
ഇതോടൊപ്പം, പൊതുമേഖലാ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ച മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന ചടങ്ങും നടന്നു. കെല്‍ട്രോണ്‍, കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ്, ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, കാപ്പെക്സ്, കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, ഫോമാറ്റിങ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കയര്‍ മെഷിനറി കോര്‍പ്പറേഷന്‍, ഹാന്‍വീവ് എന്നീ സ്ഥാപനങ്ങളാണ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചത്.
ഓരോ കമ്പനികളുടെയും ഉത്പന്നങ്ങളുടെ വിവരങ്ങള്‍
1.കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെല്‍ട്രോണ്‍) ന്റെ 8 ഉത്പന്നങ്ങള്‍.
കെല്‍ട്രോണ്‍ പ്രതിരോധ വകുപ്പിനു വേണ്ടിയുള്ള അതിനൂതന ഉത്പന്നങ്ങള്‍ കൂടാതെ മെഡിക്കല്‍ ഇലക്ട്രോണിക്സിന്റെ ഭാഗമായി നവജാത ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനുള്ള റേഡിയന്റ് ബേബി വാമര്‍,ഇന്‍ഫന്റ് വാമര്‍ വ്രാപ്പര്‍, എന്നീ പുതിയ ഉത്പന്നങ്ങള്‍ കൂടി പുറത്തിറക്കുന്നു.
1.റേഡിയന്റ് ബേബി വാമര്‍
2.ഇന്‍ഫന്റ് വാമര്‍ വ്രാപ്പര്‍
3.ബ്ലൂടൂത്ത് സൗകര്യമുള്ള ശ്രവണസഹായി
4.സ്മാര്‍ട്ട് ട്രാഫിക്ക് കണ്‍ട്രോളര്‍
5.ആന്റി-ഗ്ലെയര്‍ സാങ്കേതികവിദ്യയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറ
6.പീസോ ഇലക്ട്രിക് വൈബ്രേഷന്‍ സെന്‍സര്‍
7.ലോ-ഫ്രീക്വന്‍സി അള്‍ട്രാസോണിക് ട്രാന്‍സ്ഡ്യൂസര്‍ എലമെന്റ്
8.ഡയറക്ഷണല്‍ സോണോബോയ്
2.കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സിന്റെ 4 ഉത്പന്നങ്ങള്‍.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്സ് ലിമിറ്റഡില്‍ പുതിയതായി ഡെവലപ്പ് ചെയ്തു നിര്‍മ്മാണം ആരംഭിച്ച സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഉത്പന്നങ്ങള്‍ വിപണനത്തിന് തയ്യാറായിട്ടുണ്ട്.
1.സിംഗിള്‍ ഫേസ് പമ്പ് കണ്‍ട്രോള്‍ പാനല്‍- അക്വാ-ബി50
2.സൂപ്പര്‍കപ്പാസിറ്റര്‍ പവര്‍ഡ് ജമ്പ് സ്റ്റാര്‍ട്ടര്‍
3.സൂപ്പര്‍കപ്പാസിറ്റര്‍ പവര്‍ഡ് ഇലക്ട്രിക് ട്രോളി
4.സൂപ്പര്‍കപ്പാസിറ്റര്‍ പവര്‍ഡ് ഇലക്ട്രിക് വീല്‍ ചെയര്‍
3. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഒരു ഉല്‍പ്പന്നം – അഞ്ച് വേരിയന്റുകള്‍
‘ത്രില്‍ ബോഡി വാഷി’ ന്റെ പുതിയ വേരിയന്റുകള്‍
1. ബെറി ഫ്രഷ്
2. സോഫ്റ്റ് പെറ്റല്‍ റോസ്
3. അലോ വേര
4. സ്പ്രിങ് ക്ലാസിക്
5. ബ്ലൂം ഫ്രഷ്
4 . ഫോം മാറ്റിംഗ്സ് (ഇന്ത്യ) ലിമിറ്റഡിന്റെ ഒരു ഉല്‍പ്പന്നം
1.ലാറ്റക്സ് പിന്‍ബലമുള്ള 4 ഉയര്‍ന്ന വശങ്ങളുള്ള നേര്‍ത്ത ജൂട്ട് പ്രിന്റ് കാര്‍പെറ്റുകള്‍
5. കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്
ആരോഗ്യ സംരക്ഷണത്തിനുതകുന്ന പരിസ്ഥിതി സൗഹൃദമായ ലക്ഷറി കംഫോര്‍ട്ട് മെത്തകള്‍ കയര്‍ കോര്‍പ്പറേഷന്‍ വിപണനത്തിന് സജ്ജമാക്കിയിട്ടുണ്ട്.
ലാറ്റിക്ക – പ്രകൃതിദത്തമായ ലാറ്റക്സ് ആന്‍ഡ് കയര്‍ മെത്ത
(പരിസ്ഥിതി സൗഹൃദ, ഓര്‍ത്തോപീഡിക്, ആഡംബര സുഖകരമായ മെത്തകള്‍)
6. കേരള സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡിന്റെ 4 ഉത്പന്നങ്ങള്‍
കേരള സ്റ്റേറ്റ് കയര്‍ മെഷിനറി കോര്‍പറേഷന്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കി കൊണ്ട് ഗ്ലാസ് ബോട്ടിലുകളും, പ്ലാസ്റ്റിക് ബോട്ടിലുകളും നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുളള ഉപകരണങ്ങള്‍ വിപണിയില്‍ നിര്‍മിച്ച് വിപണനത്തിന് തയ്യാറായിട്ടുണ്ട്.
1. ഇലക്ട്രിക് വീല്‍ ബാരോ
2. പ്ലാസ്റ്റിക് കുപ്പി ഷ്രെഡര്‍
3. ഗ്ലാസ് കുപ്പി ഷ്രെഡര്‍
4. കരിമ്പ് നീര് എക്സ്ട്രാക്ടര്‍
7. ഹാന്‍ഡിക്രാഫ്റ്റ്സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കേരള) ലിമിറ്റഡിന്റെ വ്യത്യസ്ത വേരിയന്റുകളില്‍ 2 ഉല്‍പ്പന്നങ്ങള്‍
1. കഥകളി മെമന്റോ
2. സുഗന്ധവ്യഞ്ജന പെട്ടി- ഇന്ത്യ മോഡല്‍ / സുഗന്ധവ്യഞ്ജന പെട്ടി- കേരള മോഡല്‍ / സുഗന്ധവ്യഞ്ജന പെട്ടി- ചിത്രശലഭ മോഡല്‍ / സുഗന്ധവ്യഞ്ജന പെട്ടി- മത്സ്യ മോഡല്‍
8.കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ 1 ഉല്‍പ്പന്നം
1.ശ്രേഷ്ടം ഡോത്തീസ്
9.കാപ്പെക്സിന്റെ 6 ഉല്‍പ്പന്നങ്ങള്‍
1. കാപെക്സ് ക്രീമി കാഷ്യൂ ഡിലൈറ്റ് – വാനില
2. കാപെക്സ് ക്രീമി കാഷ്യൂ ഡിലൈറ്റ് – ചോക്ലേറ്റ്
3. കാപെക്സ് ടേസ്റ്റി കാഷ്യൂ പൗഡര്‍
4. കാപെക്സ് ടേസ്റ്റി സിറപ്പ്
5. കാപെക്സ് ഫ്യൂഷന്‍ ജാം
6. കാപെക്സ് ടേസ്റ്റി അച്ചാര്‍




