KeralaLatest NewsNews

ഓണ വിപണിക്കായി മില്‍മ എറണാകുളം മേഖലാ യൂണിയന്‍ വിപുലമായ ഒരുക്കങ്ങളുമായി

കൊച്ചി ∙ ഓണാഘോഷകാലത്ത് ഗുണമേന്മയുള്ള പാലും പാലുല്‍പ്പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് മില്‍മ എറണാകുളം മേഖലാ യൂണിയന്‍ വ്യാപകമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ചെയര്‍മാന്‍ സി.എന്‍. വത്സലന്‍പിള്ള അറിയിച്ചു.

അത്തം മുതല്‍ തിരുവോണം വരെയുള്ള കാലയളവില്‍ സാധാരണക്കാള്‍ മുന്നിരട്ടി ആവശ്യകത കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷുഗര്‍ ഫ്രീ ഐസ്ക്രീം, ഷുഗര്‍ ഫ്രീ പേഡ ഉള്‍പ്പെടെ 65 ഇനം ഐസ്ക്രീമുകളും അഞ്ചിനം പേഡയും, വിവിധതരം പനീരും, പാലടയും ഉള്‍പ്പെടെ ഏകദേശം 160 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്.

തൃപ്പൂണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂര്‍ ഡയറികളില്‍നിന്നുള്ള പാലും തൈരും, ഇടപ്പള്ളിയിലെ പ്രൊഡക്ട്സ് ഡെയറിയില്‍നിന്നുള്ള പാലുല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് സമയബന്ധിതമായി എത്തിക്കുന്നതിന് പ്രത്യേകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതലായ വില്‍പന കൈകാര്യം ചെയ്യുന്നതിനായി മേഖലാ യൂണിയന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

ഗ്രാമീണ വിപണിയെ കൂടി ലക്ഷ്യമാക്കി പ്രാഥമിക ക്ഷീരസംഘങ്ങളിലെ ഷോപ്പുകള്‍ വഴി മില്‍മയുടെ പാലും മറ്റ് ഉല്‍പ്പന്നങ്ങളും വിതരണം ചെയ്യാനുള്ള പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് മായം കലര്‍ന്ന ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റം തടയാനും, പരമാവധി വിറ്റുവരവും ലാഭവും ഉറപ്പാക്കിക്കൊണ്ട് ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കാനും മേഖലാ യൂണിയന്‍ പ്രവര്‍ത്തിക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.

കേരള ജനതയോടുള്ള സാമൂഹ്യ പ്രതിബദ്ധത ഉറച്ചുനിര്‍ത്തി വിശ്വാസ്യതയും ഗുണമേന്മയും കൈവരിച്ച ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പൂര്‍ണ്ണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button