AmericaKeralaLatest NewsNewsObituary
ഡാലസിൽ മലയാളി സമുദായത്തിന്റെ മുതിർന്ന പ്രവാസി പി.വി. തോമസ് അന്തരിച്ചു

ഡാലസ് ∙ മാർത്തോമ്മാ ചർച്ച് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകാംഗവും ഡാലസിലെ ആദ്യകാല മലയാളി പ്രവാസികളിലൊരാളുമായ പുനലൂർ കറവൂർ പള്ളിച്ചിറ സ്വദേശിയായ പി.വി. തോമസ് (89) ഡാലസിൽ അന്തരിച്ചു. ഡാലസിലെ മാർത്തോമ്മാ ദേവാലയത്തിന്റെ രൂപീകരണത്തിനും വളർച്ചയ്ക്കും നിർണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.
അയിരൂർ പീടികയിൽ കുടുംബാംഗമായിരുന്ന പരേതയായ ഏലിയാമ്മ തോമസാണ് ഭാര്യ. മക്കൾ: ജിജി ജേക്കബ്, എബി തോമസ്. മരുമക്കൾ: സജി തോമസ്, ബെറ്റി. കൊച്ചുമക്കൾ: അലക്സ് ജേക്കബ്, മേരി ജേക്കബ് (കൊച്ചു മരുമകൾ), ബ്രാൻഡൻ ജേക്കബ്, സാക്റി തോമസ്, ലോറെൻ തോമസ്.
സംസ്കാര ക്രമീകരണങ്ങൾ പിന്നീട് അറിയിക്കും.




