AmericaCrimeLatest NewsNews

ല്യൂസിവിൽ മൊബൈൽ ഹോം പാർക്കിൽ വെടിവെപ്പ്, സ്ത്രീ കൊല്ലപ്പെട്ടു പ്രതി സ്വയം വെടിയുതിർത്ത് ഗുരുതരാവസ്ഥയിൽ

ല്യൂസിവിൽ (ടെക്സാസ്):ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121-ൽ സ്ഥിതിചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ഇന്ന്  (ബുധനാഴ്ച) ഉച്ചക്ക് ഒരു മണിക് നടന്ന ഇരട്ട ഷൂട്ടിംഗിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തി  പിന്നീട് പുരുഷൻ സ്വന്തം കഴുത്തിൽ വെടി വച്ചുകൊണ്ട് ആത്മഹത്യക്കു  ശ്രമിക്കുകയും ചെയ്തു. സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയും പുരുഷന്  ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.

പൊതു സുരക്ഷയ്ക്ക് ഇപ്പോഴൊന്നും ഭീഷണി ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും, അന്വേഷണം തുടരുന്നതിനാൽ പ്രദേശം ഒഴിവാക്കാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു.

ഇതുവരെ ആക്രമണത്തിന് പിന്നിലുള്ള വ്യക്തികളുടെ തിരിച്ചറിയുന്നതിനോ , സംഭവത്തിന്‍റെ പ്രേരണയോ  വ്യക്തമല്ല.

Show More

Related Articles

Back to top button