AmericaCrimeLatest NewsNews

മെസ്‌കിറ്റിലെ ടൗൺ ഈസ്റ്റ് മാളിന് സമീപമുണ്ടായ പോലീസ് വെടിവെപ്പിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു.

ഡാളസ് : മെസ്‌കിറ്റിലെ ടൗൺ ഈസ്റ്റ് മാളിന് സമീപമുണ്ടായ പോലീസ് വെടിവെപ്പിൽ കൊലക്കേസ് പ്രതി കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
ശനിയാഴ്ച രാവിലെ 10:15-ഓടെ ഡള്ളസിലെ മാർക്ക് വില്ലെ ഡ്രൈവിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചിരുന്നു. ഈ കേസിലെ പ്രതിയെ തിരയുകയായിരുന്നു പോലീസ്.

 പ്രതി ടൗൺ ഈസ്റ്റ് മാളിന് സമീപമുള്ള എൽ.ബി.ജെ ഫ്രീവേയിൽ ഉണ്ടെന്ന വിവരത്തെത്തുടർന്ന് ഡള്ളസ് പോലീസ് നിരീക്ഷണം ശക്തമാക്കി.

 ഉച്ചയ്ക്ക് 11:45-ഓടെ പ്രതിയുടെ വാഹനം തടയാൻ പോലീസ് ശ്രമിച്ചു. ഈ സമയം ആയുധവുമായി പുറത്തിറങ്ങിയ പ്രതിക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു.

വെടിയേറ്റ പ്രതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. പോലീസുകാർക്ക് പരിക്കുകളൊന്നുമില്ല.

തിരക്കേറിയ മാളിന് സമീപം വെടിവെപ്പ് നടന്നത് പ്രദേശവാസികളെയും ഷോപ്പിംഗിന് എത്തിയവരെയും പരിഭ്രാന്തിയിലാഴ്ത്തി.

Show More

Related Articles

Back to top button