KeralaObituary

പീച്ചി മയിലാട്ടുംപാറയിൽ കാട്ടാന ആക്രമണം: യുവാവ് കൊല്ലപ്പെട്ടു.

തൃശ്ശൂർ: പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പീച്ചി നദിക്കര തോട്ടുംകര പുത്തൻവീട്ടിൽ ഷിജോ (35) ആണ് മരിച്ചത്. ഇന്ന് (2026 ഫെബ്രുവരി 03) പുലർച്ചെയാണ് ദാരുണമായ ഈ സംഭവം നടന്നത്.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പി പി ചെറിയാൻ 

Show More

Related Articles

Back to top button