GulfLatest News

രക്ഷിതാക്കള്‍ക്ക് ആശ്വാസമായി “നടുമുറ്റം ബുക്ക്‌സ്വാപ്പ് 2026”

ഖത്തറിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ കൈമാറ്റം ലക്ഷ്യമാക്കി നടുമുറ്റം സംഘടിപ്പിച്ച ബുക്ക്‌സ്വാപ്പ് രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായി.
തുമാമ സയൻസ് എഡ്യൂക്കേഷൻ സെന്ററിൽ സംഘടിപ്പിച്ച ബുക്ക്‌സ്വാപ്പ് വഴി ആയിരക്കണക്കിന്‌ പുസ്തകങ്ങളാണ്‌ കൈമാറ്റം ചെയ്തത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംഘടിപ്പിച്ചു വരുന്ന ബുക്ക്‌സ്വാപ്പിന്‌ ഇത്തവണയും ഇത്തവണയും വര്‍ദ്ദിച്ച പങ്കാളിത്തമാണുണ്ടായത്.  രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ഇവന്റിലൂടെയും കഴിഞ്ഞ ഒരു മാസത്തോളമായി നടുമുറ്റത്തിന്റെ മേൽനോട്ടത്തിലുള്ള നാല്പതോളം ബുക്ക്‌സ്വാപ്പ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയുമായി ആറായിരത്തോളം പേരാണ്‌ പുസ്തക കൈമാറ്റത്തിൽ പങ്കെടുത്തത്.

ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, ഐ.എസ്.സി മാനേജിംഗ്  കമ്മിറ്റിയംഗം അസീം എം.ടി, ഐ.സി.സി വനിതാ വിംഗ് വൈസ് പ്രസിഡന്റ് അബിദ സുബൈർ, പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ തുടങ്ങി ഒട്ടേറെ പേര്‍ ബുക്ക്‌സ്വാപ്പ് സന്ദർശിച്ചു. വിദ്യാഭ്യാസ ചെലവ് കുറയ്ക്കുന്നതോടൊപ്പം വിദ്യാഭ്യാസത്തെ പ്രകൃതി സൗഹൃദമാക്കുകയും, പേപ്പർ റീസൈക്ലിംഗിന്റെ ആവശ്യകതയും അതിന്റെ വിവിധ മാർഗങ്ങളും പരിചയപ്പെടുത്തുകയും ചെയ്യുന്നതാണ് നടുമുറ്റം ബുക്ക്‌സ്വാപ്പിന്റെ ലക്ഷ്യമെന്നും ചുരുങ്ങിയ കാലയളവിൽ തന്നെ അറുപതിനായിരത്തിലധികം പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ സാധിച്ചതായും  പരിപാടിക്ക് ശേഷവും  വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ രക്ഷിതാക്കൾ സേവനം  ഉപയോഗപ്പെടുത്തുന്നതായും  പ്രസിഡന്റ് സന നസീം പറഞ്ഞു.  

നടുമുറ്റം ജനറൽ സെക്രട്ടറി ഫാത്തിമ തസ്‌നീം, വൈസ് പ്രസിഡന്റും ബുക്ക്‌സ്വാപ്പ് കോഓർഡിനേറ്ററുമായ സജ്ന സാക്കി, വൈസ് പ്രസിഡന്റ് സുമയ്യ തസീൻ, സെക്രട്ടറിമാരായ ജുമാന, ജമീല മമ്മു, രജിഷ പ്രദീപ് ട്രഷറർ അജീന അസീം റഹീന സമദ്, ഹുമൈറ വാഹിദ്, സക്കീന അബ്ദുള്ള, റൂബി അൻവർ, ഉമ്മു കുല്‍സു, റെജുല ഷഫീഖ്, അസ്മ, റിനിഷ, ലത കൃഷ്ണ, മോന അലിമ, സുഫൈറ ഭാനു, മായ, ഫാത്തിമ സമീര്‍,മഹ്ഫൂസ, ഹിബ ബഷീര്‍ അഹ്സന കരിയാടൻ, ഫാത്തിമ ഹാരിസ്, ഫൗസിയ മനാഫ്, അൻസൽന, നസ്രിയ അബ്ദുള്ള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

video link – https://fromsmash.com/bookswap

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button