AmericaCrimeLatest NewsNews

മകനെ വീട്ടിൽ നിന്ന് പുറത്താക്കിയതിന് അമ്മയെ തീകൊളുത്തി: യുവാവ് പിടിയിൽ.

ടെന്നസി: തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചതിന് അമ്മയുടെ ശരീരത്തിൽ ഗ്യാസോലിൻ ഒഴിച്ച് തീകൊളുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ടെന്നസിയിലെ വാഷിംഗ്ടൺ കൗണ്ടിയിൽ വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. 32-കാരനായ ഡസ്റ്റിൻ ടൈലർ മാച്ചൻ ആണ് പിടിയിലായത്.

വീടിന് തീപിടിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കണ്ടത് പൂർണ്ണമായും അഗ്നിക്കിരയായ വീടാണ്. വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഷെരീഫ് അറിയിച്ചു. അമ്മയുടെ ദേഹത്തും വീടിനുള്ളിലും ഇയാൾ ഗ്യാസോലിൻ ഒഴിക്കുകയായിരുന്നു. ഫോൺ തകർത്തതിനാൽ അയൽവീട്ടിൽ ഓടിയെത്തിയാണ് പരിക്കേറ്റ യുവതി പോലീസിനെ വിവരമറിയിച്ചത്.

കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾ മുമ്പും അമ്മയെ ഉപദ്രവിച്ച കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button