KeralaLatest NewsNews

ഒറേറ്റര്‍ – ആദ്യബാച്ചിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: പൊതുസദസുകളില്‍ ഭയംകൂടാതെ ആത്മവിശ്വാസത്തോടെ സംസാരിക്കുവാന്‍ പ്രാപ്തരാക്കുന്ന ദി ഒറേറ്റര്‍-മാജിക് ഓഫ് സ്പീക്കിംഗ് കോഴ്‌സിന്റെ ആദ്യബാച്ച് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടറും ഗ്ലോബല്‍ അംബാസഡറുമായ മോഹന്‍കുമാര്‍ പിള്ള എന്നിവര്‍ ചേര്‍ന്നാണ് വിതരണം ചെയ്തത്. ആശയവിനിമയ ശേഷി വ്യക്തിത്വ വികസനത്തിനും തൊഴില്‍ മേഖലയിലും ഏറെ പ്രധാനമാണെന്നും ഇത്തരം കോഴ്‌സുകള്‍ പുതുതലമുറയ്ക്ക് വലിയ മുതല്‍ക്കൂട്ടാണെന്നും കോഴ്‌സിന്റെ മുഖ്യസൂത്രധാരന്‍കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു.  സൈക്കോളജിസ്റ്റും ഒറേറ്റര്‍ പരിശീലകനുമായ ആന്റോ മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡി.എ.സി ഡയറക്ടര്‍മാരായ അഡ്വ.ഹരിരാജ് എം.ആര്‍, ഷൈലാതോമസ്, മഹേഷ് ഗുപ്തന്‍, ഒറേറ്റര്‍ പരിശീലകരായ അഡ്വ.രഞ്ജു ജോസഫ്, സതീഷ് സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.  പൂജപ്പുര മാജിക് അക്കാദമിയില്‍ നടന്ന രണ്ടുമാസത്തെ പരിശീലനത്തിനൊടുവിലാണ് 12 പേര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കിയത്. കോഴ്‌സില്‍ ശബ്ദ നിയന്ത്രണം, ശരീര ഭാഷ, ഉള്ളടക്ക രൂപീകരണം, വേദിയിലെ പ്രസന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലനം നല്‍കിയിരുന്നു.  വിവിധ വേദികളിലും തെരുവോരങ്ങളിലുമടക്കം പബ്ലിക് സ്പീക്കിംഗ് നടത്തുവാനുള്ള അവസരവും ഒരുക്കിയിരുന്നു.  അടുത്ത ബാച്ച് ജൂലായ് ആദ്യവാരം ആരംഭിക്കും.  രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9446078535

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button