ചിക്കാഗോ: കേരള ടൈംസിന്റെ നവീകരിച്ച വെബ്സൈറ്റ് കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചിക്കാഗോയിൽ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 13 ഞായറാഴ്ച ചിക്കാഗോയിലെ ഇല്ലിനോയിസിലായിരുന്നു ചടങ്ങ്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി.) യു.എസ്.എയുടെയും ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെയും നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
കേരള ടൈംസ് മാനേജിങ് ഡയറക്ടറും ഐ.ഒ.സി. യു.എസ്.എ. ചെയർമാനും മുൻ ഫൊക്കാന പ്രസിഡന്റുമായ പോൾ കറുകപ്പള്ളിലിന്റെ നേതൃത്വത്തിലാണ് വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
ആലുവ എം.എൽ.എ. അൻവർ സാദത്ത്, ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ഐ.ഒ.സി. യു.എസ്.എ. കേരള ചാപ്റ്റർ പ്രസിഡന്റ് കൂടിയായ ഫൊക്കാന ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗം സതീശൻ നായർ, ഫൊക്കാന സെക്രട്ടറി സന്തോഷ് നായർ, ഐ.ഒ.സി. യു.എസ്.എ. റോക്ക്ലാൻഡ് ചാപ്റ്റർ പ്രസിഡന്റും ഫൊക്കാന നാഷണൽ കമ്മിറ്റി അംഗവുമായ ഷൈമി ജേക്കബ്, ഐ. ഒ.സി കേരള ചാപ്റ്റർ വൈസ് ചെയർമാൻ ജയചന്ദ്രൻ, ഐ.ഒ.സി. യു.എസ്.എ. യുടെ മുതിർന്ന നേതാവ് ജയപ്രകാശ് നായർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അമേരിക്കയിലെ മലയാളി സമൂഹവുമായി ബന്ധപ്പെട്ട വാർത്തകളും വിശേഷങ്ങളും കൂടുതൽ വിപുലമായ രീതിയിൽ വായനക്കാരിലെത്തിക്കുന്നതിനായാണ് കേരള ടൈംസിന്റെ പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചത്.














































